സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 1920 രൂപ കുറഞ്ഞു

By :  Devina Das
Update: 2026-02-13 10:00 GMT

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 1920 രൂപയാണ് കുറഞ്ഞത്. 1,14,240 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 240 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 14,280 രൂപ.തുടർച്ചയായ രണ്ടാമത്തെ ദിവസമാണ് വില കുറയുന്നത്. ഇന്നലെ പവന് 880 രൂപ കുറഞ്ഞ് 1,16,160 രൂപയിൽ എത്തിയിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്.

ഡിസംബർ 23നാണ് പവൻ വില ആദ്യമായി ലക്ഷം കടന്നത്.തുടർന്നുള്ള ദിവസങ്ങളിൽ വില കുതിക്കുകയായിരുന്നു. ഇപ്പോൾ കൂടിയുംകുറഞ്ഞും നിൽക്കുകയാണ് സ്വർണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

Similar News