സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 1520 രൂപ കുറഞ്ഞു

By :  Devina Das
Update: 2026-02-06 07:30 GMT

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. പവന് 1520 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 1,11,720 രൂപ. ഗ്രാമിന് 190 രൂപ താഴ്ന്ന് 13,965 ആയി.കുതിച്ചുയർന്ന പവൻ വില ഏതാനും ദിവസങ്ങളായി കൂടിയും കുറഞ്ഞും നിൽക്കുകയാണ്.

ഇന്നലെ പവന് ഒറ്റയടിക്ക് 3680 രൂപയാണ് കുറഞ്ഞത്.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ലക്ഷം കടന്നത്. തുടർന്നുള്ള ദിവസങ്ങളിൽ വില കുതിക്കുകയായിരുന്നു.

Similar News