സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്;1,14,200ല്‍
By : Devina Das
Update: 2026-06-05 08:53 GMT
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്. പവന് 280 രൂപ കുറഞ്ഞു 1,14,200 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കുറഞ്ഞത്. 14,275 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 114480 രൂപയായിരുന്നു.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.