സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് തിരിച്ചുകയറി വീണ്ടും 1,18,000ന് മുകളിൽ എത്തി. പവന് ഒറ്റയടിക്ക് 1120 രൂപയാണ് വർധിച്ചത്. 1,18,640 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 140 രൂപയാണ് വർധിച്ചത്. 14,830 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.ഇന്നലെ രാവിലെ പവന് ഒറ്റയടിക്ക് 1520 രൂപ വർധിച്ച് 1,18,000ന് മുകളിൽ എത്തിയ സ്വർണവില ഉച്ചയോടെ 800 രൂപയാണ് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തിൽ 1,17,760 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. രണ്ടിന്
രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ലക്ഷം കടന്നത്. ഇപ്പോൾ കൂടിയും കുറഞ്ഞും നിൽക്കുകയാണ് സ്വർണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.