സ്വർണ്ണവില ;പവന് പവന് 1080 രൂപ വർധിച്ചു

By :  Devina Das
Update: 2026-01-24 07:08 GMT

കൊച്ചി: ഇന്നലെ ഒറ്റയടിക്ക് 1880 രൂപ കുറഞ്ഞ സ്വർണവില ഇന്ന് തിരിച്ചുകയറി. പവന് 1080 രൂപയാണ് വർധിച്ചത്. 1,16, 320 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 135 രൂപയാണ് വർധിച്ചത്. 14,540 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

ഇന്നലെ രാവിലെ 3960 രൂപ ഉയർന്ന് പുതിയ ഉയരം കുറിച്ച സ്വർണവില ഉച്ചയോടെയാണ് 1880 രൂപ കുറഞ്ഞത്. 3960 രൂപ വർധിച്ചതോടെ പവന് 1,17,000 കടന്ന സ്വർണവിലയാണ് ഉച്ചയോടെ കുറഞ്ഞത്. മൂന്നാഴ്ചയ്ക്കിടെ പവൻ വിലയിൽ 17000 രൂപയിലധികമാണ് വർധിച്ചത്.ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയിൽ നിലനിൽക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്.

ഗ്രീൻലാൻഡിന്റെ നിയന്ത്രണം സംബന്ധിച്ച് എതിരഭിപ്രായം പറയുന്ന യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ കൂടുതൽ തീരുവ ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് വിപണിയിൽ അസ്ഥിരതയ്ക്കുള്ള പ്രധാന കാരണം. ഈ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആളുകൾ എത്തിയതാണ് വില ഇപ്പോഴും ഉയർന്നുനിൽക്കാൻ കാരണം.

Similar News