സംസ്ഥാനത്ത്സ്വര്‍ണവില 1,16,000ന് മുകളില്‍ ;1640 രൂപ വര്‍ധിച്ചു
By : Devina Das
Update: 2026-02-09 10:00 GMT
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് ഒറ്റയടിക്ക് 1640 രൂപയാണ് കൂടിയത്. 1,16,480 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 205 രൂപയാണ് വർധിച്ചത്. 14,560 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്.
ഡിസംബർ 23നാണ് പവൻ വില ആദ്യമായി ലക്ഷം കടന്നത്. തുടർന്നുള്ള ദിവസങ്ങളിൽ വില കുതിക്കുകയായിരുന്നു. ഇപ്പോൾ കൂടിയുംകുറഞ്ഞും നിൽക്കുകയാണ് സ്വർണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.