മിഥുന രാശിയെക്കുറിച്ചുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ

By :  Devina Das
Update: 2026-06-17 10:29 GMT

ജ്യോതിഷപ്രകാരം രാശിചക്രത്തിലെ മൂന്നാമത്തെ രാശിയാണ് മിഥുനം (Gemini). ഈ രാശിയിലൂടെ സൂര്യൻ സഞ്ചരിക്കുന്ന കാലത്തെയാണ് മിഥുന മാസം എന്ന് അറിയപ്പെടുന്നത്.

പ്രധാന സവിശേഷതകൾ

പ്രകൃതം: വായുരാശി, ഉഭയരാശി. ഗുണങ്ങൾ: മികച്ച ആശയവിനിമയ ശേഷി, യു ക്തി സഹമായ ചിന്ത, പെട്ടെന്ന് കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവ്,പുതിയ അറിവുകൾ നേടാ നുള്ള താല്പര്യം. രാശി ദീപം ദീപംചിഹ്നം: വീണയേന്തിയ ഒരു സ്ത്രീയും ഗദയേന്തിയ ഒരു പുരുഷനും.

തൊഴിൽ മേഖലകൾ :- കമ്മ്യൂണിക്കേഷൻ, എഴുത്ത്, അദ്ധ്യാപനം, മാധ്യമ പ്രവർത്തനം, സെയിൽസ്, കമ്പ്യൂട്ടർ അനുബന്ധ ജോലി, കൺസൾട്ടൻസി, ബാങ്കിങ് മേഖല, അ ക്കൗണ്ടിങ്, നിയമം, യാത്രകൾ എന്നിവയുമായി ബന്ധപ്പെട്ട ജോലികളിൽ ഇവർ തിളങ്ങുന്നു. സ്വയം തൊഴിലോ ബിസിനസ്സോ തിരഞ്ഞെടുക്കാനാണ് ഇവർക്കിഷ്ടം.ആരോഗ്യ കാര്യങ്ങൾ കഴുത്ത്, തോൾ, കൈകൾ, ശ്വാസകോശം എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ് നങ്ങൾക്ക് (ഉദാ:-ചുമ ആസ്തമ,) സാധ്യതയുള്ളതിനാൽ ഇവ ശ്രദ്ധിക്കേണ്ടതു ണ്ട്.

Similar News