മിഥുന മാസം ;ആരോഗ്യവും കാലാവസ്ഥയും
By : Devina Das
Update: 2026-06-16 11:01 GMT
ജ്യോതിഷപ്രകാരം രാശിചക്രത്തിലെ മൂന്നാമത്തെ രാശിയാണ് മിഥുനം . ഈ രാശിയിലൂടെ സൂര്യൻ സഞ്ചരിക്കുന്ന കാലത്തെ മിഥുന മാസം എന്ന് അറിയപ്പെടുന്നത്.
ആരോഗ്യവും കാലാവസ്ഥയും:- മഴക്കാലം ശക്തിപ്രാപിക്കുന്നതിനാൽ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും കൂടുതൽ ശ്രദ്ധ നൽകേണ്ട മാസമാണിത്. ആയുർവേദത്തിൽ കർക്കടകത്തോടൊപ്പം മിഥുന മാസവും 'സുഖചികിത്സ' യ്ക്ക് അനുയോജ്യമായി കരുതുന്നു.കേരളത്തിൽ കാല വർഷം ശക്തി പ്രാപിക്കുന്നതും കാർഷിക മേഖല യിൽ സജീവമായ തിരക്കുകൾ നടക്കുന്ന തുമായ ഒരു മാസമാണിത്. ബുധനാണ് ഈ രാശിയുടെ അധിപൻ. മകയിരം (1/2) തിരുവാതിര, പുണർതം( 3/4) എന്നീ നക്ഷത്രക്കാർ ഈ രാശിയിൽ വരുന്നു.