മുഖ്യമന്ത്രി കസേര ആർക്ക് ?ഡൽഹിയിൽ നിർണായക ചർച്ച തുടരുന്നു

By :  Devina Das
Update: 2026-05-09 11:02 GMT

ന്യൂഡൽഹി:തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ മിന്നും ജയത്തിന് പിന്നാലെ ഉയർന്ന മുഖ്യമന്ത്രി വിവാദം നാളുകൾ കഴിഞ്ഞിട്ടും അവസാനിക്കുന്നില്ല. എംഎൽഎമാരുടെയും ഘടകക്ഷികളുടെയും അഭിപ്രായങ്ങൾ സ്വരൂപിച്ച് റിപ്പോർട്ട് നിരീക്ഷകർ ഹൈക്കമാൻഡിന് കൈമാറിയതിന് പിന്നാലെ കേരളത്തിലെ നേതാക്കളുമായി നേരിട്ട് ചർച്ച നടത്തുകയാണ് കോൺഗ്രസ് അധ്യക്ഷ ൻ മല്ലികാർജുൻ ഖാർഗെ. രാഹുൽ ഗാന്ധിയും ചർച്ചയിൽ പങ്കെടുക്കും .അംഗബലത്തിൽ കെ സി വേണുഗോപാലും സീനിയോറിറ്റിയിൽ രമേശ് ചെന്നിത്തലയും ജനവികാരവും ഘടകകക്ഷികളുടെ പിന്തുണയും വി ഡി സതീശനും എന്നുള്ളതാണ് നിലവിലെ സ്ഥിതി .മുഖ്യനാര് എന്ന തീരുമാനം ഉടൻ ഉണ്ടാകുമെന്ന ആകാംക്ഷയിലാണ് കേരളം 

Similar News