മുഖ്യമന്ത്രി ആര് ?അന്തിമ ചർച്ചകൾ ഇന്ന് നടക്കും ;പ്രഖ്യാപനം ഇന്നുണ്ടായേക്കും

By :  Devina Das
Update: 2026-05-13 04:53 GMT

ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ അന്തിമ ചർച്ചകൾ ഇന്നും തുടരും . . കേരളത്തിലെ മുൻ കെപിസിസി പ്രസിഡന്റുമാർ അടക്കമുള്ള നേതാക്കളെ കണ്ട രാഹുൽഗാന്ധി, അവരുടെ അഭിപ്രായങ്ങൾ തേടിയിരുന്നു. തുടർന്ന് പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, സോണിയാഗാന്ധി എന്നിവരുമായി ആശയവിനിമയം നടത്തിയശേഷമാകും അന്തിമ പ്രഖ്യാപനം ഉണ്ടാകുക.ഉച്ചയോടെ പുതിയ നേതാവിനെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എഐസിസി ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ നിലപാടും നിർണായകമായേക്കും. ഇന്നലെ രാത്രി വൈകിയാണ് കേരള നേതാക്കളുമായുള്ള ചർച്ച രാഹുൽഗാന്ധി പൂർത്തിയാക്കിയത്. മുല്ലപ്പള്ളി രാമചന്ദ്രനുമായി ഫോണിലും രാഹുൽ സംസാരിച്ചു. കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ എപി അനിൽകുമാർ, പിസി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവരുടെ അഭിപ്രായവും കേട്ടിരുന്നു.

ജനവികാരം പ്രതിപക്ഷനേതാവ് വി ഡിസതീശന് അനുകൂലമാണെന്ന് കെ മുരളീധരൻ രാഹുലിനെ അറിയിച്ചെന്നാണ് സൂചന. പരസ്യമായി പറഞ്ഞില്ലെങ്കിലും വി എം സുധീരനും ഇതേ നിലപാട് അറിയിച്ചതായാണ് റിപ്പോർട്ട്. എന്നാൽ രാഹുലിനോട് പറഞ്ഞത് വെളിപ്പെടുത്താൻ താൽപ്പര്യപ്പെടുന്നില്ലെന്ന് എംഎം ഹസ്സൻ പറഞ്ഞു. പുറമേ സമാന നിലപാട് പറഞ്ഞെങ്കിലും, കെ സുധാകരൻ കൂടിക്കാഴ്ചയിൽ കെസിയെ പിന്തുണച്ചാണ് സംസാരിച്ചതെന്നാണ് സൂചന. മുരളീധരനും സുധീരനും ഒഴികെ എല്ലാവരും കെസി വേണുഗോപാൽ മുഖ്യമന്ത്രിയാകുന്നതിനോട് യോജിച്ചു എന്നാണ് റിപ്പോർട്ടുകൾ.

Similar News