വിഡി സതീശന്‍- പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന് നടക്കും ; ധനമന്ത്രി നിര്‍മ്മലയെ കാണും

By :  Devina Das
Update: 2026-05-26 05:00 GMT

ന്യൂഡൽഹി: മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ സേവാതീർത്ഥിലെ ഓഫീസിൽ രാവിലെ പതിനൊന്നേ കാലിനാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രിയായ ശേഷം മോദിയുമായുള്ള വിഡി സതീശന്റെ ആദ്യ കൂടിക്കാഴ്ചയാണിത്.സംസ്ഥാനത്തിന്റെ വികസന പദ്ധതികൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. റെയിൽവേ വികസനം, തുറമുഖ പദ്ധതികൾ, എയിംസ്, മെട്രോ തുടങ്ങി നിരവധി പദ്ധതികൾക്കുള്ള കേന്ദ്രസഹായവും പിന്തുണയും മുഖ്യമന്ത്രി പ്രധാനമന്ത്രിയിൽ നിന്നും തേടും. ഉച്ചയ്ക്ക് 2.30 ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെയും മുഖ്യമന്ത്രി സന്ദർശിക്കും.ആഭ്യന്തര മന്ത്രി അമിത് ഷായുമായി വിഡി സതീശൻ നാളെ കൂടിക്കാഴ്ച നടത്തും. അതിനുശേഷമാകും മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തുക. ഡൽഹി സന്ദർശനത്തിൽ കോൺഗ്രസ് സംഘടനാ വിഷയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ദേശീയനേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമോയെന്ന് വ്യക്തമല്ല. സണ്ണി ജോസഫ് മന്ത്രിയായതോടെ, പുതിയ കെപിസിസി പ്രസിഡന്റ് നിയമനം നടത്തേണ്ടതുണ്ട്.

Similar News