തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജു അയോഗ്യൻ; എംഎൽഎ സ്ഥാനം നഷ്ടമായി

Underwear Evidence Tampering Case: Antony Raju Disqualified, loses MLA status

Update: 2026-01-05 16:33 GMT

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മൂന്ന് വർഷം തടവുശിക്ഷ ലഭിച്ച മുൻ മന്ത്രിയും നിലവിലെ എംഎൽഎയുമായ ആന്റണി രാജുവിന്റെ നിയമസഭാംഗത്വം റദ്ദാക്കി. 

അദ്ദേഹത്തെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിക്കൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിച്ചതാണ് ഇതിന് കാരണം. ജനപ്രതിനിധികൾക്ക് രണ്ട് വർഷത്തിലധികം ശിക്ഷ ലഭിച്ചാൽ അയോഗ്യരാകുമെന്ന സുപ്രീം കോടതി വിധി ആന്റണി രാജുവിനും ബാധകമായി.

അതോടൊപ്പം, തിരഞ്ഞെടുപ്പിൽ മത്സരിക്കാനും അദ്ദേഹത്തിന് അയോഗ്യത നേരിടേണ്ടിവരും. ശിക്ഷാക്കാലാവധി പൂർത്തിയാക്കി ജയിലിൽനിന്ന് പുറത്തിറങ്ങുന്ന ദിവസം മുതൽ ആറ് വർഷത്തേക്കാണ് ഈ അയോഗ്യത നിലനിൽക്കുക. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8(3) പ്രകാരമാണ് ഈ നടപടി.

നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് ആന്റണി രാജുവിനും മുൻ കോടതി ജീവനക്കാരനായ ജോസിനും മൂന്ന് വർഷം വീതം തടവുശിക്ഷ വിധിച്ചത്.

Tags:    

Similar News