ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപത്തിന് സമാപനം: നാളെ ലക്ഷദീപവും മകരശീവേലിയും

Murajapam ritual concludes at Sree Padmanabha Swamy Temple, Lakshadeepam ritual tomorrow

Update: 2026-01-13 13:56 GMT

തിരുവനന്തപുരം: അനന്തശയനത്തിലുള്ള ശ്രീപദ്മനാഭസ്വാമിയുടെ സന്നിധിയിൽ നാളെ ലക്ഷം ദീപങ്ങൾ തെളിയും.

ആറു വർഷത്തിലൊരിക്കൽ നടക്കുന്ന 56 ദിവസത്തെ മുറജപത്തിന് ബുധനാഴ്ച (മകരസംക്രാന്തി ദിനം) സമാപനമാകും. ലക്ഷദീപം, പൊന്നും ശീവേലി (മകരശീവേലി) എന്നിവയും അന്ന് നടക്കും. രാത്രി 8.30നാണ് മകരശീവേലി ആരംഭിക്കുക.

ശ്രീപദ്മനാഭസ്വാമിയെ തങ്കഗരുഡവാഹനത്തിലും, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും തെക്കേടത്ത് നരസിംഹമൂർത്തിയെയും വെള്ളിവാഹനങ്ങളിലും എഴുന്നള്ളിക്കും. ക്ഷേത്രം സ്ഥാനി മൂലം തിരുനാൾ രാമവർമ അകമ്പടി സേവിക്കും.

ലക്ഷദീപത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ക്ഷേത്രത്തിനുള്ളിലും പുറത്തും വൈദ്യുതദീപങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ഇന്നലെ തെളിച്ചു. സുരക്ഷയ്ക്കായി 140 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. കുടിവെള്ളം, വൈദ്യസഹായം, അഗ്നിരക്ഷാസേന തുടങ്ങിയവയും ക്രമീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ നവംബർ 20നാണ് മുറജപം ആരംഭിച്ചത്. എട്ടു ദിവസം കൂടുന്ന ഏഴു മുറകളിലായി ജപം നടന്നു. ആദ്യത്തെ 12 ദിവസത്തെ കളഭവും പിന്നീടുള്ള 7 ദിവസത്തെ മാര്‍കഴികളഭവും നാളെ സമാപിക്കും.

Tags:    

Similar News