ഭരണഘടനാ വിരുദ്ധം ;പ്രിയദർശിനി പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി: കെഎസ്ആർടിസിയിൽ സർക്കാർ വനിതകൾക്ക് നടപ്പിലാക്കിയ സൗജന്യ യാത്ര പദ്ധതി 'പ്രിയദർശിനി'ക്കെതിരെ ഹൈക്കോടതിയിൽ റിട്ട് ഹർജി. പദ്ധതി ഭരണഘടനയുടെ 14, 15 (1) അനുച്ഛേദങ്ങൾ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ലിംഗസമത്വത്തിന് വിരുദ്ധമായാണ് പദ്ധതി നടപ്പിലാക്കിയതെന്നാണ് പ്രധാന ആരോപണം. വരുമാന പരിധിയോ, താമസ യോഗ്യതയോ, ഒരു നിർദ്ദിഷ്ട ക്ഷേമ ലക്ഷ്യമോ ഇല്ലാതെ, ലൈംഗിക ഭേദം മാത്രം അടിസ്ഥാനമാക്കി ആനുകൂല്യം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജി ചൂണ്ടിക്കാട്ടുന്നു.മാസം പത്ത് ലക്ഷം രൂപ ശമ്പളം പറ്റുന്ന ഒരു സ്ത്രീക്ക് സൗജന്യ യാത്ര ലഭിക്കുമ്പോൾ, ഒരു ദിവസ വേതനക്കാരനായ പുരുഷൻ അതേ ബസിൽ ടിക്കറ്റ് നൽകേണ്ടി വരുന്നു, ഒരു ജനാതിപത്യ രാജ്യത്ത് അനുവദനീയമല്ല.
സർക്കാർ അധികാരത്തിലേറിയ ആദ്യ ദിനം തന്നെ, ഒരു നയ പഠനവും ആഘാത വിലയിരുത്തലും ഇല്ലാതെ ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം നേരിട്ട് സർക്കാർ ഉത്തരവാക്കി മാറ്റിയത് ഭരണഘടനാ ലംഘനമാണെന്ന് ഹർജി ആരോപിക്കുന്നു. . എറണാകുളം സ്വദേശി ആയ മുഹമ്മദ് ഫിർദൗസ് അഡ്വ. ഷമീം അഹമ്മദ് മുഖേനയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.