കെ എസ് ആർ ടി സി സൗജന്യയാത്രയിലെ 'സീറോ' ടിക്കറ്റിന് ലഭിക്കുന്നു സമ്മാനം;പദ്ധതിയുമായി ഗതാഗതവകുപ്പ്
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും അനുവദിച്ച സൗജന്യ യാത്രയ്ക്ക് ലഭിക്കുന്ന 'സീറോ' ടിക്കറ്റ് കളയാതെ വെച്ചാൽ സമ്മാനമുണ്ട് . കൂട്ടിവെച്ച ടിക്കറ്റുകൾക്ക് സമ്മാനം ലഭിക്കും . ഈ ടിക്കറ്റുകൾ നറുക്കിട്ട് സമ്മാനം നൽകുന്ന പദ്ധതി ആലോചിക്കുകയാണ് ഗതാഗത വകുപ്പ്.ഇന്നലെ 'പ്രിയദർശിനി' സൗജന്യ യാത്ര ഉദ്ഘാടന വേളയിൽ ടിക്കറ്റുകൾ കളയരുത് എന്ന് മന്ത്രി സി പി ജോൺ പറഞ്ഞിരുന്നു. ടിക്കറ്റ് മെഷീനിലെ പേപ്പർ റോളടക്കം ഒരു ടിക്കറ്റിന് ചെലവ് വരുന്നത് 13 പൈസയാണ്.
ഇത് പരിഹരിക്കുന്നതോടൊപ്പം കെഎസ്ആർടിസിക്ക് നല്ലൊരു വരുമാനം കൂടി ലഭിക്കാൻ ടിക്കറ്റിന് പിന്നിൽ പരസ്യം പതിക്കും. ഈ പരസ്യദാതാവു തന്നെ സമ്മാനവും സ്പോൺസർ ചെയ്യുന്ന തരത്തിലാണ് ആലോചന.ടിക്കറ്റ് സ്ത്രീകൾ സൂക്ഷിച്ചു വയ്ക്കുന്നതിലൂടെ പരസ്യം വീടുകളിലേക്കു കൂടി എത്തിക്കാനാണ് ആലോചന. ഇത് പരസ്യദാതാവിനും നേട്ടമാകും. പരസ്യം ടിക്കറ്റുകളിൽ അച്ചടിക്കുന്നതിനായി കെഎസ്ആർടിസി ഉടൻ ടെൻഡർ ക്ഷണിക്കും.