യു രത്തന്‍ കേല്‍ക്കര്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമനം

By :  Devina Das
Update: 2026-05-23 05:13 GMT

തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായ യു രത്തൻ കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചു. മഹാരാഷ്ട്ര സ്വദേശിയായ 2003 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനായ അദ്ദേഹം നേരത്തെ സംസ്ഥാന സർക്കാരിൽ വിവിധ പ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി ഇദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങും.റിട്ടയേർഡ് അഡീഷണൽ സെക്രട്ടറി ശ്രീകുമാർ ടി യെ മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. സീജി കടയ്ക്കൽ (സിജി ജി എസ്) പ്രസ് സെക്രട്ടറിയായും, റോയ് മാത്യൂ മീഡിയ സെക്രട്ടറിയായും ഈ സംഘത്തിലുണ്ടാകും. തിലകൻ കെ പി കെ, മോഹനചന്ദ്രൻ എം എസ് എന്നിവരെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായും നിയമിച്ചു. പദ്മകുമാർ എം, അബിമോൻ പി എ, മനോജ്കുമാർ പി എൻ, ജാഫർഖാൻ എസ്, ജയചന്ദ്രൻ എ, പ്രകാശ് ഒ ടി എന്നിവരെ അസിസ്റ്റന്റ് സെക്രട്ടറിമാരായും നിയമിച്ചു. 20 പേഴ്‌സണൽ സ്റ്റാഫാണ് മുഖ്യമന്ത്രിക്കുള്ളത്.

Similar News