അത്ഭുതകരം ഈ മനോധൈര്യം ;അക്രമിക്കാനെത്തിയ പുള്ളിപ്പുലിയുടെ കഴുത്തിനു പിടിച്ചു നിര്‍ത്തി പതിമൂന്നുകാരന്‍

By :  Devina Das
Update: 2026-05-11 07:40 GMT

ഭോപ്പാൽ : ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയുടെ കഴുത്തിനു പിടിച്ചു നിർത്തി പതിമൂന്നുകാരൻ. മധ്യപ്രദേശിലെ കുർസി ഖാപ ഗ്രാമത്തിലാണ് ഇത്തരത്തിൽ അത്ഭുതകരമായ സംഭവം നടന്നത് . എട്ടാം ക്ലാസ് വിദ്യാർഥിയായ സത്യം താക്കൂർ ആണ് ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ സധൈര്യം നേരിട്ടത്.വീടിനു സമീപത്തെ കൃഷിയിടത്തിലെ കിണറിനടുത്ത് വൈകിട്ട് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുറ്റിക്കാട്ടിൽനിന്നും പുള്ളിപ്പുലി ചാടിവീണത്. സത്യം അതിന്റെ കഴുത്തിൽ പിടിച്ചു നിർത്തി. വയറിലും കാലുകളിലും പുലിയുടെ നഖം കൊണ്ട് പരിക്കേറ്റെങ്കിലും സത്യം പിടിവിട്ടില്ല.

കുട്ടിയുടെ നിലവിളി കേട്ട് പിതാവ് മഹേന്ദ്ര സിങ് താക്കൂറും കുടുംബാംഗങ്ങളും വടികളുമായി ഓടിയെത്തി. അപ്പോഴും പുലിയും സത്യയും തമ്മിലുള്ള മൽപ്പിടിത്തം തുടരുകയായിരുന്നു. കുടുംബാംഗങ്ങൾ ബഹളം വച്ചതോടെ പുലി കാട്ടിലേക്ക് ഓടിപ്പോകുകയായിരുന്നു. പരിക്കേറ്റ സത്യയെ പിപാരിയ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സത്യയ്ക്ക് അടിയന്തര ധനസഹായമായി 1,000 രൂപ അനുവദിച്ചു. കൂടുതൽ സഹായം നൽകുമെന്നും അധികൃതർ അറിയിച്ചു. കുട്ടിയുടെ ധൈര്യത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രകീർത്തിച്ചു.

Similar News