ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല ;ചുവപ്പിനെ പ്രണയിച്ച് ശക്തമായി തുടരും ;കെ ടി ജലീൽ
കൊച്ചി: മുസ്ലിം ലീഗ് തിരികെ വിളിച്ചാൽ പോകുമെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണത്തിൽ പ്രതികരണവുമായി മുൻ മന്ത്രി കെ ടി ജലീൽ. ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ലെന്നും ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരുമെന്നും ജലീൽ വ്യക്തമാക്കി.ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് കെ ടി ജലീൽ നിലപാട് വ്യക്തമാക്കിയത്. ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ടു കുതിക്കും. തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല. സുഖത്തിലും ദുഃഖത്തിലും കൂടെയുണ്ടാകുമെന്നും കെ ടി ജലീൽ കുറിച്ചു.ജയ-പരാജയങ്ങളിൽ കട്ടക്ക് നിൽക്കും. അവസാനം വരെ പഴശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തൻകുരിക്കളുടെയും പിൻമുറക്കാരൻ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറുമെന്നും കെ ടി ജലീൽ കൂട്ടിച്ചേർത്തു.