വിഡി സതീശൻ സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഇന്ന്

By :  Devina Das
Update: 2026-05-20 05:45 GMT

തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്റെ രണ്ടാം മന്ത്രിസഭായോഗം ഇന്ന് നടക്കും . പിണറായി സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായിരുന്ന കെ റെയിലുമായി പുതിയ സർക്കാർ മുന്നോട്ടുപോകുമോ അതോ വേണ്ടെന്ന് വെയ്ക്കുമോ എന്ന് ഇന്ന് അറിയാം. മന്ത്രിസഭ യോഗംചേരുമ്പോൾ എല്ലാവരും ആകാംഷയോടെ ഉറ്റുനോക്കുന്നത് കെ റെയിലിൽ തീരുമാനം എന്താകും എന്നതാണ്. കെ റെയിലുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങൾ വി ഡി സതീശൻ സർക്കാർ റദ്ദാക്കിയേക്കും എന്നാണ് സൂചന.

അതേസമയം വി ഡി സതീശൻ സർക്കാരിന്റെ രണ്ടാം മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി എങ്ങനെ നേരിടണമെന്നതിലും തീരുമാനം ഉണ്ടായേക്കും. ഗവർണറുടെ നയപ്രഖ്യാപനത്തിന്റെ കരടും പരിശോധിക്കും.പിണറായി സർക്കാർ കെ റെയിൽ പദ്ധതി അവതരിപ്പിച്ച അന്നുമുതൽ യു ഡി എഫ് നേതാക്കൾ പൂർണമായി എതിർത്ത പദ്ധതിയാണ് സിൽവർ ലൈൻ. ഇതുമായി ബന്ധപ്പെട്ട് പലയിടത്തും സർക്കാർ സ്ഥാപിച്ച മഞ്ഞക്കുറ്റികൾ പിഴുതെറിഞ്ഞതും ഇതേ യു ഡി എഫ് നേതാക്കളായിരുന്നു.അതുകൊണ്ടുതന്നെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച നിർണായക തീരുമാനമുണ്ടായേക്കും. പദ്ധതി വിജ്ഞാപനം ചെയ്തുകൊണ്ടുള്ള 2020 ലെ ഉത്തരവും അതിനു പിന്നാലെ പുറപ്പെടുവിച്ച ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനവും റദ്ദാക്കാനാണ് നിലവിൽ സർക്കാർ ആലോചിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Similar News