സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും ;ഹൈസ്‌കൂളില്‍ 7 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനം; സൈബര്‍ സുരക്ഷാ പ്രതിജ്ഞ

By :  Devina Das
Update: 2026-05-31 05:25 GMT

തിരുവനന്തപുരം: വേനലവധിക്കു ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും .സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും.എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം നടത്തി നവാഗതരെ വരവേൽക്കും.

നീണ്ട പ്രസംഗങ്ങൾ ഒഴിവാക്കി കുട്ടികളുമായി സംവദിക്കുന്ന പരിപാടികൾ സംഘടിപ്പിക്കാനാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത് . വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സൈബർ സുരക്ഷാ പ്രതിജ്ഞ എടുക്കും.പഠന സമയം ഉറപ്പാക്കാൻ വിദ്യാഭ്യാസ കലണ്ടറും തയ്യാറായി. എൽപി സ്‌കൂളുകളിൽ 800 മണിക്കൂറാണ് അധ്യായനമെന്നതിനാൽ ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കില്ല. ഇത്തവണ 197 പ്രവൃത്തി ദിനങ്ങൾ ഉണ്ടാകും.

യുപിയിൽ 1000 മണിക്കൂർ പ്രവൃത്തി ദിനമാക്കാൻ മൂന്ന് ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കും. ഹൈസ്‌കൂളിനു 1200 മണിക്കൂർ അധ്യായനം ഉറപ്പാക്കാൻ ഏഴ് ശനിയാഴ്ചകൾ പ്രവൃത്തി ദിനമായിരിക്കും.

Similar News