മലയാള സിനിമാ-സീരിയൽ നടൻ കമൽ റോയ് അന്തരിച്ചു

Malayalam cinema–serial actor Kamal Roy passes away

Update: 2026-01-21 11:58 GMT

മലയാള സിനിമാ-സീരിയൽ നടനും നടിമാരായ ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നിവരുടെ സഹോദരനുമായ കമൽ റോയ് അന്തരിച്ചു. 

54 വയസ്സായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം.

‘സായൂജ്യം’, ‘കോളിളക്കം’, ‘മഞ്ഞ്’, ‘കിങ്ങിണി’, ‘കല്യാണസൗഗന്ധികം’, ‘വാചാലം’, ‘ശോഭനം’, ‘ദ് കിങ് മേക്കർ’, ‘ലീഡർ’ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നടി വിനയ പ്രസാദ് പ്രധാന വേഷത്തിലെത്തിയ ‘ശാരദ’ പോലുള്ള പല സീരിയലുകളിലും കമൽ റോയ് വേഷമിട്ടിരുന്നു.

'യുവജനോത്സവം' എന്ന സിനിമയിലെ "ഇന്നും എന്റെ കണ്ണുനീരിൽ..." എന്ന പാട്ടിൽ അഭിനയിച്ചിരിക്കുന്നതും കമൽ ആണ്. ‘കല്യാണസൗഗന്ധികം’ സിനിമയിലെ വില്ലൻ വേഷം പ്രത്യേകം ശ്രദ്ധേയമായിരുന്നു.

ഭാര്യയും ഒരു മകനുമുണ്ട്. പരേതനായ നടൻ നന്ദു (പ്രിൻസ്) മറ്റൊരു സഹോദരനാണ്. ചവറ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകനായിരുന്നു കമൽ റോയ്. 

Tags:    

Similar News