ടി പി ചന്ദ്രശേഖരന്റെ ഓർമ്മ ദിനത്തിൽ ഫെയ്സ്ബുക് പോസ്റ്റുമായി കെ കെ രമ
By : Devina Das
Update: 2026-05-04 07:46 GMT
ടി.പി. ചന്ദ്രശേഖരന്റെ ചരമവാർഷിക ദിനത്തിൽ യുഡിഎഫ് നേടിയ വൻ വിജയത്തിനു പിന്നാലെ ഫെയ്സ്ബുക് പോസ്റ്റുമായി ഭാര്യയും വടകരയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ.കെ. രമ. കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞുവെന്നാണ് പിണറായിയെ പരോക്ഷമായി വിമർശിച്ച് രമയുടെ ഫെയ്സ്ബുക് പോസ്റ്റ്.