'ഒല്ലൂര്‍ മണ്ഡലം നിലനിർത്തി കെ രാജൻ ;44 വർഷത്തെ ചരിത്രത്തിന് അവസാനം

By :  Devina Das
Update: 2026-05-04 10:10 GMT

കൊച്ചി: കഴിഞ്ഞ 44 വർഷത്തെ ചരിത്രത്തിന് അവസാനം കുറിച്ച് ഒല്ലൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം. ഒല്ലൂർ മണ്ഡലം ആർക്കൊപ്പമോ, കേരളവും അവർക്കൊപ്പം എന്ന രാഷ്ട്രീയ ചരിത്രത്തിനാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് അവസാനം കുറിച്ചത്.1982 മുതൽ കേരളത്തിൽ ഭരണ മുന്നണിയെ മാത്രം വിജയിപ്പിച്ച ചരിത്രമാണ് ഒല്ലൂരിനുണ്ടായിരുന്നത്. എന്നാൽ കേരളം ഇത്തവണ യുഡിഎഫിനു കൈകൊടുക്കുമ്പോൾ ചരിത്രം തിരുത്തിക്കുറിച്ച് ഒല്ലൂർ മൂന്നാം തവണയും ഇടതുമുന്നണിക്കൊപ്പമാണ്. യുഡിഎഫിന്റെ ഷാജി ജെ കോടങ്കണ്ടത്തിനെ പിന്നിലാക്കി സിപിഐയുടെ കെ രാജനാണ് ജയമുറപ്പിച്ചത്.2 016ൽ 13,248 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട സിപിഐയുടെ കെ രാജൻ 2021ൽ ഭൂരിപക്ഷം 21,506 ആയി ഉയർത്തി വിജയം നിലനിർത്തി, ഒപ്പം കേരളവും എൽഡിഎഫിന് തുടർഭരണം നൽകി. ഇത്തവണ വിജയം നിലനിർത്തി കെ രാജൻ ഒല്ലൂരിൽ തുടരുമ്പോഴാണ് കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയത്.

Similar News