രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന;പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂടി
By : Devina Das
Update: 2026-05-25 04:48 GMT
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു . പെട്രോൾ വില ലിറ്ററിന് 2.61 രൂപയും ഡീസൽ വില ലിറ്ററിന് 2.71 രൂപയുമാണ് എണ്ണ വിപണന കമ്പനികൾ വർധിപ്പിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ നാലാമത്തെ വർധനവാണിത്.ഇതോടെ, ഡൽഹിയിൽ ഡീസൽ വില ലിറ്ററിന് 95.20 രൂപയായും പെട്രോൾ 102.12 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41 രൂപയും ആയി ഉയർന്നു.
ഒരു ബാരൽ ക്രൂഡ് ഓയിൽ വില 100 ഡോളറിന് താഴെ ആണ് നിലവിലുള്ളത്. പശ്ചിമേഷ്യയിലെ നീണ്ടുനിൽക്കുന്ന സംഘർഷങ്ങൾ, ആഗോള അസംസ്‌കൃത എണ്ണ വിലയിലെ വർധനവ്, എണ്ണ വിപണന കമ്പനികളിൽ വർധിച്ചുവരുന്ന സമ്മർദ്ദം എന്നിവ പെട്രോൾ, ഡീസൽ വിലകളിലെ സമീപകാല വർദ്ധനവ് എന്നിവയാണ് ഇന്ധനവിലയിൽ പ്രതിഫലിപ്പിക്കുന്നത്.