ഇന്ധന പ്രതിസന്ധി ;പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനവ്യൂഹം വെട്ടിക്കുറച്ചു

By :  Devina Das
Update: 2026-05-13 05:44 GMT

ന്യൂഡൽഹി: യുദ്ധസാഹചര്യത്തിൽ ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ധന ഉപയോഗം കുറയ്ക്കണമെന്ന ആഹ്വാനം ചെയ്തതിന് പിന്നാലെ തന്റെ ഔദ്യോഗിക വാഹന വ്യൂഹത്തിന്റെ എണ്ണം കുറച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ വാഹനങ്ങൾ വാങ്ങാതെ തന്നെ, സാധ്യമായ ഇടങ്ങളിലൊക്കെ ഇലക്ട്രിക് വാഹനങ്ങൾ തന്റെ വാഹനവ്യൂഹത്തിന്റെ ഭാഗമാക്കാൻ മോദി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.മിതവ്യയത്തിന് ആഹ്വാനം ചെയ്ത് ഹൈദരാബാദിൽ നടത്തിയ പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി നടത്തിയ ഗുജറാത്ത്, അസം സന്ദർശനങ്ങളിലാണ് വാഹനവ്യൂഹം വെട്ടിക്കുറച്ചത്. എസ്പിജി പ്രോട്ടോക്കോൾ പ്രകാരമുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും നിലനിർത്തിക്കൊണ്ടുതന്നെയാണ് ഈ മാറ്റം വരുത്തിയത്. പടിഞ്ഞാറൻ ഏഷ്യയിലെ നിലവിലെ പ്രതിസന്ധികൾക്കിടയിലാണ് ഈ നീക്കം. കഴിഞ്ഞ ഞായറാഴ്ചയാണ് ഹൈദരാബാദിൽ നടന്ന ബിജെപി റാലിയിലായിരുന്നു മിതവ്യയത്തിനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം.വിദേശനാണ്യം ലാഭിക്കുന്നതിനായി പെട്രോൾ, ഡീസൽ ഉപയോഗം കുറയ്ക്കുക, നഗരങ്ങളിൽ മെട്രോ റെയിൽ സേവനങ്ങൾ പ്രയോജനപ്പെടുത്തുക, കാർപൂളിംഗ് (യാത്രക്കാർ വാഹനം പങ്കിടുക), ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുക, പാർസൽ നീക്കത്തിന് റെയിൽവേ സേവനങ്ങൾ ഉപയോഗിക്കുക, വീട്ടിലിരുന്ന് ജോലി ചെയ്യുക (വർക്ക് ഫ്രം ഹോം) തുടങ്ങിയ നിർദ്ദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്.

മുഖ്യമന്ത്രിയെ ഇന്നറിയാം

സോണിയാഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Similar News