മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ ;തിങ്കളാഴ്ച സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും
കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ തർക്ക ഭൂമിയിൽ അഭിഭാഷക കമ്മീഷനും ആമീനും സ്ഥലത്തെത്തും. അഭിഭാഷക കമ്മീഷൻ വന്നാൽ പ്രതിരോധിക്കുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. സ്ഥലത്ത് ഡിവൈഎഫ്‌ഐയുടേയും സിപിഎമ്മിന്റേയും പ്രതിഷേധം ഇന്നുമുണ്ടാകും. തിങ്കളാഴ്ച സർക്കാർ നേരിട്ട് ഹൈക്കോടതിയെ സമീപിക്കും.അതേസമയം, കുടിയൊഴിപ്പിക്കില്ലെന്ന് താമസക്കാർക്ക് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അഡ്വ.ജനറലിന് നിർദേശം നൽകിയിട്ടുണ്ട്. മന്ത്രി റോജി എം ജോണിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. തിങ്കളാഴ്ച സർക്കാർ നേരിട്ട് ഹൈക്കോടതിയെ സമീപിക്കും. കേസ് നടത്തിപ്പിൽ നിരവധി പ്രശ്നം ഉണ്ടെന്നാണ് താമസക്കാർ പറഞ്ഞത്. കോടതിയിൽ നിന്നും ഇനി അനുകൂല വിധി ഉണ്ടായില്ലെങ്കിൽ, ഇവരെ സർക്കാർ പുനരധിവസിപ്പിക്കും. ഒരുകാരണവശാലും ഈ കുടുംബങ്ങൾ പെരുവഴിയിൽ ആകില്ലെന്നും മന്ത്രി റോജി എം ജോൺ വ്യക്തമാക്കി.ഇന്ന് കുടിയിറക്കൽ നടപടി പൂർത്തിയാക്കണം എന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ നിർദേശം. അഭിഭാഷക കമ്മീഷനും ആമീനും സ്ഥലത്ത് എത്തും. പൊലീസിന്റെ ഭാഗത്ത് നിന്ന് ബലപ്രയോഗം ഉണ്ടാകില്ലെന്നും മന്ത്രി താമസക്കാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ മന്ത്രിയുടെ വാക്കുകളിൽ വിശ്വാസമില്ലെന്നായിരുന്നു മുൻ എംഎൽഎയും സിപിഎം നേതാവുമായ പി വി ശ്രീനിജിന്റെ പ്രതികരണം.