പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ

By :  Devina Das
Update: 2026-05-26 08:56 GMT

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി 20 മിനിട്ട് നീണ്ടുനിന്ന കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോ​ഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനു​ഗമിച്ചിരുന്നു. മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള വി ഡി സതീശൻറെ ആദ്യ കൂടിക്കാഴ്ചയാണിത്. പ്രധാനമന്ത്രിയുടെ സേവാതീർത്ഥിലെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച .സംസ്ഥാനത്തിന്റെ വികസന പദ്ധതികൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. റെയിൽവേ വികസനം, തുറമുഖ പദ്ധതികൾ, എയിംസ്, മെട്രോ തുടങ്ങി നിരവധി പദ്ധതികൾക്കുള്ള കേന്ദ്രസഹായവും പിന്തുണയും മുഖ്യമന്ത്രി പ്രധാനമന്ത്രിയിൽ നിന്നും തേടും. ഉച്ചയ്ക്ക് 2.30 ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെയും മുഖ്യമന്ത്രി സന്ദർശിക്കും.ആഭ്യന്തര മന്ത്രി അമിത് ഷായുമായി വിഡി സതീശൻ നാളെ കൂടിക്കാഴ്ച നടത്തും. അതിനുശേഷമാകും മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തുക. ഡൽഹി സന്ദർശനത്തിൽ കോൺഗ്രസ് സംഘടനാ വിഷയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ദേശീയനേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമോയെന്ന് വ്യക്തമല്ല. സണ്ണി ജോസഫ് മന്ത്രിയായതോടെ, പുതിയ കെപിസിസി പ്രസിഡന്റ് നിയമനം നടത്തേണ്ടതുണ്ട്.

Similar News