തെരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി അറിയിക്കാനായി ചാണ്ടി ഉമ്മന്റെ യാത്ര ;പുതുപ്പള്ളിയിൽനിന്ന് തിരുവനന്തപുരത്തേക്ക്
കോട്ടയം: തെരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി അറിയിക്കാൻ പുതുപ്പള്ളിയിൽനിന്ന്തിരുവനന്തപുരത്തേക്ക് യാത്ര നടത്താൻ ഒരുങ്ങി നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ. ചാണ്ടി ഉമ്മന് മന്ത്രിസ്ഥാനം നൽകാത്തതിൽ വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് യാത്ര.ഉമ്മൻചാണ്ടിയുടെ കല്ലറയിൽ നിന്നുമാണ് യാത്ര ആരംഭിക്കുക. എംസി റോഡിലൂടെയാണ് യാത്ര നിശ്ചയിച്ചിട്ടുള്ളത്. വിഡി സതീശൻ മന്ത്രിസഭയിൽ സ്ഥാനം ഉറപ്പിച്ച യുവ എംഎൽഎ ആയിരുന്നു പുതുപ്പള്ളിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ചാണ്ടി ഉമ്മൻ. യുവ പ്രാതിനിധ്യം, ഓർത്തഡോക്‌സ് സഭയുടെ പിന്തുണ, ഒപ്പം ഉമ്മൻചാണ്ടി ഫാക്ടർ എന്നിവയായിരുന്നു ചാണ്ടി ഉമ്മന് മന്ത്രിപദം ഉറപ്പിച്ച ഘടകങ്ങൾ.
എന്നാൽ മന്ത്രിമാരെ തീരുമാനിച്ച,ഒടുവിലത്തെ സമവായ നീക്കങ്ങളിൽ ചാണ്ടി ഉമ്മൻ പുറത്തായി. ചാണ്ടി ഉമ്മന് മന്ത്രിസ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലാണ് എ ഗ്രൂപ്പ്. കെസി വേണുഗോപാൽ ദീപാ ദാസ് മുൻഷി എന്നിവരെ,ബെന്നി ബഹനാൻ എംപിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ് നേതാക്കൾ കണ്ട് അതൃപ്തി അറിയിച്ചു.