തമിഴ്നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂർണ്ണസഹകരണം ; വിജയ്‌യെ നേരിട്ട് വിളിച്ച് മോദി

By :  Devina Das
Update: 2026-05-11 07:01 GMT

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയ്‌യെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി .തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂർണ്ണ സഹകരണം മോദി ഉറപ്പുനൽകി. പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച വിജയ്, ജനക്ഷേമത്തിൽ കേന്ദ്രത്തിന്റെ സഹകരണം പ്രതീക്ഷിക്കുന്നതായി മറുപടി നൽകി.

നേരത്തെ എക്‌സ് പ്ലാറ്റ്‌ഫോമിലുടെയും വിജയ്ക്ക് മോദി ആശംസ നേർന്നിരുന്നു. വിജയ്യുടെ ഭരണകാലഘട്ടം മികച്ചതായിരിക്കട്ടെ എന്ന് ആശംസിച്ച പ്രധാനമന്ത്രി, തമിഴ്നാട്ടിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുമായി പൂർണ്ണമായി സഹകരിക്കുമെന്നും ഉറപ്പുനൽകി.പ്രധാനമന്ത്രിയുടെ ആശംസകൾക്ക് വിജയ് നന്ദി രേഖപ്പെടുത്തി. ജനക്ഷേമവും സംസ്ഥാനത്തിന്റെ പുരോഗതിയുമാണ് തന്റെ സർക്കാരിന്റെ ഏക ലക്ഷ്യമെന്നും ഈ പാതയിൽ കേന്ദ്ര സർക്കാരിന്റെ സജീവമായ സഹകരണം പ്രതീക്ഷിക്കുന്നതായും വിജയ് മറുപടി നൽകി.

നേരത്തെ കോൺഗ്രസിനെ മോദി രൂക്ഷ വിമർശിച്ചിരുന്നു. അധികാരത്തിന്റെ അത്യാർത്തി കാരണം കോൺഗ്രസ്, ഡി എം കെയെ പിന്നിൽ നിന്ന് കുത്തി, ചതിച്ചാണ് പുതിയ മേച്ചിൽപുറം തേടിയതെന്നാണ് മോദി കർണാടകയിലെ ഒരു പരിപാടിയിൽ പറഞ്ഞത്. സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തത്തിന് പിന്നാലെയായിരുന്നു മോദിയുടെ വിമർശനം.

Similar News