'പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ'; തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കണ്ണൂരില്‍ ഫ്ലക്സ് ബോര്‍ഡുകള്‍

By :  Devina Das
Update: 2026-05-06 07:02 GMT

കണ്ണൂർ: തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കണ്ണൂരിൽ വീണ്ടും പി ജയരാജനായി ഫ്ലക്സ് ബോർഡുകൾ. അഴീക്കോട് മണ്ഡലത്തിലാണ് പി ജയരാജനായി ഫ്ലക്സുകൾ ഉയർന്നത്. 'പി ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ'വെന്നാണ് ഫ്ലക്‌സിലെ വാചകങ്ങൾ. തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂർ ജില്ലയിലെ കോളയാടും നേരത്തെയും ഫ്ലക്‌സുകൾ ഉയർന്നിരുന്നു.ഇതിന് പിന്നാലെയാണ് പി ജയരാജനെ പിന്തുണച്ച് വ്യാപകമായി വീണ്ടും ഫ്ലക്‌സ് ബോർഡുകൾ ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് എന്നിവർക്കെതിരെയാണ് ഫ്ലക്സ് ബോർഡുകളിൽ പ്രധാനമായും വിമർശനമുയരുന്നത്.

Similar News