തൃപ്പൂണിത്തുറ നഗരസഭ ബിജെപി സ്വന്തമാക്കി; എല്‍ഡിഎഫിന് തിരിച്ചടി

BJP won Thripunithura municipality

By :  Rajesh
Update: 2025-12-13 07:39 GMT

എറണാകുളം: തൃപ്പൂണിത്തുറ നഗരസഭയിലും അട്ടിമറി വിജയം നേടി എന്‍ഡിഎ. ആദ്യമായിട്ടാണ് തൃപ്പൂണിത്തുറ നഗരസഭയുടെ ഭരണം ബിജെപിക്ക് ലഭിക്കുന്നത്. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് എന്‍ഡിഎയുടെ കേവല ഭൂരിപക്ഷം സ്വന്തമാക്കിയത്. 21 സീറ്റുകള്‍ എന്‍ഡിഎ നേടി. 20 സീറ്റുകളാണ് എല്‍ഡിഎഫ് നേടിയത്. യു.ഡി.എഫ് 16 സീറ്റുകളിലൊതുങ്ങി.

തൃപ്പൂണിത്തുറ നഗരസഭയുടെ ഭരണം എല്‍ഡിഎഫും യു.ഡി.എഫും മാറിമാറിയാണ് സ്വന്തമാക്കിയിരുന്നത്. പാലക്കാട് നഗരസഭയിലു ബിജെപി ഭരണം നിലനിര്‍ത്തി.

Tags:    

Similar News