ഇന്നെങ്കിലും.......മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു ; ആശങ്കയിൽ ഘടകകക്ഷികൾ

By :  Devina Das
Update: 2026-05-13 08:52 GMT

 തിരുവനന്തപുരം :കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്ന സാഹചര്യത്തിൽ പാർട്ടിക്കുള്ളിലും പുറത്തും നേതാക്കളുടെയും ജനങ്ങളുടെയും രോഷം രൂക്ഷമാകുന്നു .പ്രത്യക്ഷ വിമർശനങ്ങളുമായി ഒട്ടേറെ നേതാക്കൾ രംഗത്തെത്തിയ സാഹചര്യത്തിൽ  കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കാൻ മുസ്ലിം ലീഗ് തീരുമാനിച്ചു.

ഇന്ന്  പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേർന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷമാണ് നേതാക്കൾ ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ കാലതാമസം ഭരണപരമായ തടസ്സങ്ങൾ ഉണ്ടാക്കുന്നില്ലെന്നും ജനാധിപത്യ പ്രക്രിയയിൽ ഇത്തരം കൂടിയാലോചനകൾ സ്വാഭാവികമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ അസാധാരണമായി ഒരു കാലതാമസവും വന്നിട്ടില്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു . അവസാനവാക്ക് എക്കാലത്തും ദേശീയ നേതൃത്വത്തിന്റേതാണ്. ദേശീയ നേതൃത്വത്തിന്റെ തീരുമാനം അപ്പാടെ അംഗീകരിക്കുന്നതാണ് പാർട്ടി നയമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഘടകകക്ഷികളുടെ വിമർശനം അടക്കമുള്ള കാര്യങ്ങൾ പാർട്ടി പരിഗണിക്കുമെന്ന് അദേഹം വ്യക്തമാക്കി.എന്തായാലും ഉടൻതന്നെ അന്തിമ തീരുമാനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം .

Similar News