സജ്‌നയുമായുള്ള ബന്ധം തകരാന്‍ കാരണം മൂന്നാമതൊരാളുടെ ഇടപെടൽ ; സൂചനയുമായി ഫിറോസ്

By :  Devina Das
Update: 2026-04-25 10:36 GMT

ബിഗ് ബോസിലൂടെ മലയാളികൾക്ക് പരിചിതരായി മാറിയ താരങ്ങളാണ് ഫിറോസ് ഖാനും സജ്‌ന നൂറും.എന്നാൽ പിന്നീട് ഇരുവരും പിരിയുകയും ചെയ്തു .എന്നാൽ പിരിയാനുണ്ടായ കാരണം സജ്‌നയും ഫിറോസും വെളിപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സജ്‌നയുടേയും ഫിറോസിന്റേയും വിവാഹ മോചനവും അതിന്റെ കാരണവുമാണ് സോഷ്യൽ മീഡിയയിലെ ചർച്ച.സജ്‌നയുമായുള്ള ബന്ധം തകരാൻ കാരണം മൂന്നാമതൊരാളുടെ ഇടപെടലാണെന്ന സൂചന നൽകുകയാണ് ഫിറോസ് ഖാൻ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ഫിറോസ് സജ്‌നയ്ക്കും മറ്റൊരു വ്യക്തിയ്ക്കുമെതിരെ ഒളിയമ്പെയ്യുന്നത്. ക്രൂര മനോഭാവമുള്ള വ്യക്തികൾ, ഇവിടെ മനോഹരമായി ഹൈഡ് ആൻഡ് സീക്ക് കളിക്കുന്നുണ്ടെന്നാണ് ഫിറോസ് പറയുന്നത്.''ചിലർക്ക് ഒരു വിചാരമുണ്ട്.

ഒരാൾ മിണ്ടാതിരിക്കുന്നത് ഒന്നും അറിയാത്തതുകൊണ്ടാണ്. അയാൾ മണ്ടനാണ്, പേടിത്തൊണ്ടനാണ് അല്ലെങ്കിൽ അയാളെ പെട്ടെന്ന് പേടിപ്പിക്കാൻ പറ്റും എന്നൊക്കെ. നിശബ്ദരായി ഇരിക്കുന്ന മനുഷ്യർ എല്ലാം അറിയുന്നവരാണ്. പക്ഷേ അവർക്ക് തരംതാഴാൻ കഴിയില്ല. അല്ലെങ്കിൽ മറ്റുള്ളവരെപ്പോലെ താഴേയ്ക്ക് പോയി സംസാരിക്കാൻ ആഗ്രഹമില്ല. എന്നു കരുതി സേഫ് സോണിലാണ് പല ഉന്നതന്മാരുമെന്ന് കരുതരുത്'' ഫിറോസ് പറയുന്നു.''എത്ര വലിയ അവാർഡ് മേടിച്ചയാളായാലും എനിക്ക് അത്രത്തോളം പിടിപാടുണ്ട്, അല്ലെങ്കിൽ ഞാൻ വലിയൊരു സ്ഥാനത്ത് എത്തി നിൽക്കുകയാണ്, വലിയ അവാർഡ് മേടിച്ച് നിൽക്കുന്നയാളാണ്, അതുകൊണ്ട് ഇവനെ ഏത് രീതിയിലും തകർക്കാം, എന്ത് ഞാൻ ചെയ്താലും അതൊന്നും ഒരു വിഷയം ആവില്ല എന്ന് കരുതി ചില ക്രൂര മനോഭാവമുള്ള വ്യക്തികൾ, ഇവിടെ മനോഹരമായി ഹൈഡ് ആൻഡ് സീക്ക് കളിക്കുന്നുണ്ട്.'' എന്നും ഫിറോസ് പറയുന്നു.

''കുറച്ച് നാൾ മുമ്പ് വരെ എനിക്ക് കർമയിൽ വിശ്വാസമില്ലായിരുന്നു. നാല് കൊല്ലമായി എനിക്ക് ദൈവവിശ്വാസവുമില്ല. പക്ഷേ ഇപ്പോൾ ഞാൻ ദൈവ വിശ്വാസത്തിലേക്ക് തിരിച്ച് വരികയാണ്. അല്ലെങ്കിൽ കർമ എന്നൊന്ന് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുകയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണം ഞാൻ തന്നെയാണ്. സത്യം എന്നും വിജയിക്കും. എത്ര വലിയ കൊമ്പനാണെങ്കിലും ഒരിക്കൽ താഴെ വരും'' എന്നും ഫിറോസ് പറയുന്നു.

സജ്‌നയും ഇന്ത്യൻ സിനിമാ മേഖലയിലെ ഒരു പ്രമുഖനും തമ്മിൽ പ്രണയത്തിലാണെന്നും അതാണ് വിവാഹ മോചനത്തിന് കാരണമായതെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിച്ചിരുന്നു. നാല് വർഷമായി ഇരുവരും പ്രണയത്തിലാണെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇതിനെതിരെ സജ്‌ന തന്നെ രംഗത്തെത്തുകയുണ്ടായി. തനിക്കെതിരെ നടക്കുന്നത് തെറ്റായ പ്രചരണങ്ങളാണ്. തങ്ങൾ പിരിയാൻ മറ്റൊരാൾ കാരണക്കാരനായിട്ടില്ലെന്നും സജ്‌ന വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഫിറോസിന്റെ പ്രതികരണം.

Similar News