വിവാഹ മോചനത്തോടെ താൻ കടുത്ത മദ്യപാനിയായി ;ആമിർഖാൻ

By :  Devina Das
Update: 2026-04-11 11:26 GMT

വിവാഹ മോചനത്തോടെയാണ് താൻ കടുത്ത മദ്യപാനിയായി മാറിയതെന്ന് തുറന്നു പറഞ്ഞു ആമിർ ഖാൻ. റീന ദത്തയാണ് ആമിർ ഖാന്റെ ആദ്യ ഭാര്യ. ബാല്യകാല സുഹൃത്തുക്കളായ ഇരുവരും ഏറെ നാളത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് പിരിയുന്നത്. ഇതിന് ശേഷമാണ് താൻ മദ്യപിക്കുന്നതെന്നാണ് ആമിർ പറയുന്നത്.''റീനയുമായുള്ള വിവാഹ മോചനത്തിന്റെ സമയം വരെ ഞാൻ ഒട്ടും മദ്യപിച്ചിരുന്നില്ല. കുട്ടികളേയും കൂട്ടി അവൾ വീട്ടിൽ നിന്നും പോയ ദിവസം ഞാൻ വീട്ടിൽ ഒറ്റയ്ക്കായിപ്പോയി. ആ സമയം എനിക്ക് എന്റെ വികാരങ്ങളെ നിയന്ത്രിക്കാനായില്ല. അതുവരെ ഞാൻ മദ്യപിച്ചിരുന്നില്ല. ചില സീനുകളിൽ മദ്യപിച്ചതായി അഭിനയിച്ചിട്ടുണ്ടെന്നല്ലാതെ. ഒരു തരത്തിലും എനിക്ക് മദ്യത്തോട് താൽപര്യമുണ്ടായിരുന്നില്ല'' താരം പറയുന്നു.''ആ രാത്രി വീട്ടിൽ മദ്യമുണ്ടായിരുന്നു. അതിഥികൾക്ക് നൽകാനുള്ളതായിരുന്നു. ഞാൻ മദ്യപിക്കാൻ തുടങ്ങി. അടുത്ത ഒന്നര വർഷം എല്ലാ ദിവസവും രാത്രി ഒരു കുപ്പി ഞാൻ കുടിച്ചു. ഒട്ടം മദ്യപിക്കാത്തൊരു വ്യക്തിയിൽ നിന്നും ദിവസവും രാത്രി ഒരു കുപ്പി തീർക്കുന്നയാളിലേക്കുള്ള മാറ്റം ഭീകരമായിരുന്നു'' എന്നാണ് ആമിർ ഖാൻ പറയുന്നത്.നേരത്തെ കോഫി വിത്ത് കരണിലും റീനയുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് ആമിർ ഖാൻ സംസാരിച്ചിരുന്നു. ''ഞാനും റീനയും 16 വർഷം ഒരുമിച്ച് ജീവിച്ച ശേഷമാണ് പിരിയുന്നത്. ഞങ്ങൾ രണ്ടു പേർക്കും രണ്ട് കുടുംബങ്ങൾക്കും ദുരിതമായിരുന്നു. സാധ്യമാകുന്ന ഏറ്റവും നല്ല രീതിയിൽ തന്നെ ഞങ്ങളതിനെ കൈകാര്യം ചെയ്യാൻ ശ്രമിച്ചു. പിരിഞ്ഞുവെങ്കിലും പരസ്പരമുണ്ടായിരുന്ന സ്‌നേഹവും ബഹുമാനവും എനിക്കും റീനയ്ക്കും നഷ്ടമായിട്ടില്ല'' എന്നായിരുന്നു അന്ന് പറഞ്ഞത്.

റീനയുമായി പിരിഞ്ഞ ആമിർ 2005ലാണ് കിരൺ റാവുവിനെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും ഒരു മകനുമുണ്ട്. 16 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും 2021 ൽ പിരിഞ്ഞു. ഈയ്യടുത്താണ് താൻ ഗൗരി സ്പ്രാറ്റുമായി പ്രണയത്തിലായ കാര്യം ആമിർ ഖാൻ വെളിപ്പെടുത്തിയതും ഗൗരിയെ ലോകത്തിന് പരിചയപ്പെടുത്തിയതും.

Similar News