തകര്‍ക്കാനും ഉയര്‍ത്താനും പിആര്‍ മതി; ഷെയ്ന്‍ നിഗം

By :  Devina Das
Update: 2026-05-08 11:02 GMT

തന്നെക്കുറിച്ച് സിനിമാ ലോകത്ത് ചില മുൻധാരണകൾ ഉണ്ടെന്നും അതുകാരണം തനിക്കൊപ്പം അഭിനയിക്കാൻ വരുന്നവരോട് ചിലർ ഇല്ലാക്കഥകൾ പറയാറുണ്ടെന്നും ഷെയ്ൻ നിഗം.

ആ വാക്കുകളിലേക്ക്:

''സാഹചര്യങ്ങളെ കൈകാര്യം ചെയ്യുക എന്നൊന്നുണ്ട്. അത് അന്ന് എനിക്ക് ചില കാര്യങ്ങളിൽ പറ്റിയിരുന്നില്ല. ചില കാര്യങ്ങൾ കാണുന്നതിൽ എന്റെ കാഴ്ചപ്പാടുകളിൽ തെറ്റ് പറ്റിയിട്ടുണ്ട്. അത് ഞാൻ പിന്നീടുള്ള ഇന്റർവ്യുകളിൽ പറഞ്ഞിട്ടുമുണ്ട്. ഇപ്പോൾ പ്രശ്‌നങ്ങൾ ഇല്ല എന്നല്ല. ഇന്നതിനെ ഡീൽ ചെയ്യുന്ന രീതി മാറി. ഇപ്പോൾ കുറേക്കുടി പക്വതയോടെയാണ് ഇപ്പോൾ ഡീൽ ചെയ്യുന്നത്.ഇപ്പോൾ സിനിമകളുടെ സെലക്ഷൻ രീതി മാറി. കുറേക്കൂടി നല്ല പ്രൊഡക്ഷൻ ഹൗസിന്റെ കൂടെ വർക്ക് ചെയ്യാനാണ് ശ്രമിക്കുന്നത്. പണ്ട് ഐഡിയലിസ്റ്റിക് ആയിരുന്നു. നല്ല തിരക്കഥയുണ്ടെങ്കിൽ നല്ല സിനിമയാകുമെന്നായിരുന്നു ചിന്ത. ആവശ്യമില്ലാത്ത ആത്മവിശ്വാസമൊക്കെ കാരണമാണ് ചിലരുടെ അടുത്ത് പോയി പെടുന്നത്. പിന്നീട് അവരെ ഡീൽ ചെയ്യാൻ പറ്റാതാകുമ്പോൾ ഉരസലുണ്ടാകും. പക്ഷെ അത് വേറെ രീതിയിലായിരിക്കും ചിലപ്പോൾ പ്രൊജക്ട് ചെയ്യപ്പെടുന്നത്.നടന്നത് പത്താണെങ്കിൽ അത് നൂറിയിട്ടാകും നിങ്ങൾ കാണുക. ഒരാൾ തന്റെ ഭാവനയിൽ ഒരു കമന്റിടും. അതിന്റെ താഴെ വേറെയാളുകൾ വന്ന് കമന്റിടും. നടന്നതും പ്രൊജക്ട് ചെയ്യപ്പെടുന്നതും വേറെയാകും. ഞാൻ പറയുന്നത് അടിവരയിട്ട് വച്ചോ, ഒരാളെ തകർക്കാനും ഉയർത്താനും നല്ല പിആർ മതി.

കഴിഞ്ഞ ദിവസം ഹൈദരാബാദ് പോയപ്പോൾ, വളരെ പ്രമുഖനായൊരു ഛായാഗ്രാഹകനെ കണ്ടുമുട്ടി. രണ്ട് കൊല്ലമായി ഷെയ്‌ന്റെ കോണ്ടാക്ട് അന്വേഷിച്ചിട്ട് കിട്ടിയില്ലെന്ന്. ഒരു സിനിമ ചെയ്യാനായിരുന്നു. ഇവിടെയുള്ള ഇൻഡസ്ട്രിയിലുള്ളവരുടെ അടുത്ത് രണ്ട് കൊല്ലമായി എന്റെ നമ്പർ ചോദിച്ചിട്ട് കിട്ടിയില്ലെന്ന്. എന്റെ നമ്പർ കിട്ടാൻ എന്താണ് പാട്? നമ്മൾ ആരും പെർഫെക്ടല്ല. പക്ഷെ ചിലരുടെ പ്രശ്‌നങ്ങൾ മാത്രം എന്തുകൊണ്ട് പ്രൊജക്ട് ചെയ്യപ്പെടുന്നു? ''

അതേസമയം ഷെയ്ൻ നിഗം നായകനാകുന്ന ദൃഢം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് ഷെയ്ൻ അഭിനയിക്കുന്നത്. മെയ് 8 നാണ് സിനിമയുടെ റിലീസ്.

Similar News