ഇർഫാൻ ഖാന്റെ മകൻ ബാബില്‍ ഖാന്‍ മലയാളത്തിലേക്ക്

By :  Devina Das
Update: 2026-05-09 09:58 GMT

ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ബോളിവുഡ്താരവും ഇർഫാൻ ഖാന്റെ മകൻ കൂടിയായ ബാബിൽ ഖാൻ നായകനാകുന്നു. അനിൽകുമാർ ശിവദാസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

തൊണ്ണൂറുകളിൽ കേരളത്തിലേക്കു കുടിയേറിത്തുടങ്ങി, ഇന്ന് മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയ ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിതത്തെ കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രം കഥ പറയുന്നത്. നാലു സുഹൃത്തുക്കളുടെ രസകരവും ജീവിതഗന്ധിയായതുമായ മുഹൂർത്തങ്ങളിലൂടെ ക്ലീൻ എന്റെർടൈനറായി അവതരിപ്പിക്കുന്നതാകും ചിത്രം. അപർണ ബാലമുരളിയും, ആത്മീയയുമാണ് നായിക നിരയിലുള്ളത്. ദീപക് പറമ്പോൽ, ജഗദീഷ്, സുധീർ കരമന, ജോണി ആന്റെണി ദിനേശ് പ്രഭാകർ, ഉണ്ണിരാജാ, ജയശങ്കർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.മെയ് പത്തൊമ്പതിന് ജാർഖന്ധിലെ സിലിഗുരിയിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തുടർന്ന് കേരളത്തിലേക്കു ഷിഫ്റ്റ് ചെയ്യപ്പെടും പെരുമ്പാവൂർ കൊച്ചി ഭാഗങ്ങളിലായാണ് കേരളത്തിലെ ചിത്രീകരണം

Similar News