ദുരിതങ്ങളിൽനിന്ന് നിന്ന് മുക്തി നേടി ദീർഘായുസ് ലഭിക്കുന്നതിന് നിത്യവും മൃത്യുഞ്ജയനായ ശ്രീ പരമേശ്വരനെ ഭജിക്കണം
ദേവാദിദേവനും ആധിയോഗിയുമായ പരമശിവൻ പ്രപഞ്ചനാഥനാണ് .ശിവഭക്തി എന്നാൽ ശിവനോടുള്ള അഗാധമായ ഭക്തി, സ്നേഹം, സമർപ്പണം എന്നിവയാണ്.
മഹാദേവൻ, ഈശ്വരൻ, പരമേശ്വരൻ, ദക്ഷിണാമൂർത്തി, ഭൈരവൻ, വീരഭദ്രൻ, കാലകാലൻ, മൃത്യുജ്ഞയൻ, അർദ്ധനാരീശ്വരൻ, വിശ്വനാഥൻ, പരബ്രഹ്മമൂർത്തി തുടങ്ങിയ പല പ്രസിദ്ധമായ പേരുകളിലും ശിവൻ അറിയപ്പെടുന്നു.
ഓം നമഃ ശിവായ’ എന്ന പ്രസിദ്ധമായ പഞ്ചാക്ഷരി മന്ത്രം ശിവാരാധനയ്ക്ക് ഉള്ളതാണ്. പുരാണങ്ങൾ പ്രകാരം ശിവൻ ശരീരത്തിലെ ജീവനും പാർവതി ബലവുമായി കണക്കാക്കപ്പെടുന്നു.
ശിവ സാന്നിധ്യമില്ലാത്ത ശരീരം ശവസമാനമായി കണക്കാക്കപ്പെടുന്നു. അപകടങ്ങളും അകാല മരണവും മഹാരോഗങ്ങളും ഒഴിവാകാനും ദീർഘായുസ് ലഭിക്കാനും നിത്യവും മൃത്യുഞ്ജയനായ ശ്രീ പരമേശ്വരനെ ഭജിക്കണം എന്നാണ് ഹൈന്ദവ വിശ്വാസം.
ഹൈന്ദവ വിശ്വാസപ്രകാരം മൃത്യു ഭയത്തെ അതിജീവിക്കാൻ, അപകടമുക്തിക്കായി, രോഗനാശത്തിനായി, ശിവന്റെ അനുഗ്രഹത്തിനായി ജപിക്കുന്ന ഒരു പ്രധാനപ്പെട്ട ശ്ലോകമാണ് മഹാമൃത്യുഞ്ജയ മന്ത്രം.
മൃത്യുഭയം അനുഭവിക്കുന്നവർക്ക് മനക്കരുത്തും ജീവരക്ഷയും പ്രദാനം ചെയ്യുന്ന മന്ത്രമാണ് ഇത് എന്നാണ് വിശ്വാസം.ആഡംബരത്തിലും കപട ഭക്തിയിലും ശിവഭഗവാനെ ഒരിക്കലും തൃപ്തിപ്പെടുത്താൻ സാധിക്കില്ല .
വിശുദ്ധിയും ഉറച്ച വിശ്വാസവുമുള്ള ഹൃദയത്തിലാണ് ഭഗവാൻ എപ്പോഴും കുടികൊള്ളുന്നത് .