തിരുവാതിര നാളിൽ കൂവളം ശിവന് സമർപ്പിക്കുന്നത് അത്യന്തം പവിത്രമായ ആചാരം

By :  Devina Das
Update: 2026-01-07 10:21 GMT

തിരുവാതിര നാളിൽ കൂവളം ശിവന് സമർപ്പിക്കുന്നത് അത്യന്തം പവിത്രമായ ആചാരമായി കണക്കാക്കപ്പെടുന്നു.

ഈ ദിവസം പ്രത്യേകിച്ച് ശിവനെ ആരാധിക്കുന്നതിനാൽ, കൂവളം സമർപ്പിക്കുന്നത് ശിവപ്രീതിക്ക് ഏറ്റവും ശ്രേഷ്ഠമായ നി വേദ്യമായി കരുതപ്പെടുന്നു.

കൂവളത്തിന്റെ മൂന്ന് ഇലകൾ ത്രിമൂർത്തികളെയും ശിവന്റെ ത്രിനേത്രത്തെയും ത്രീഗുണങ്ങളെയും പ്രതിനിധീകരിക്കുന്നതായാണ് വിശ്വാസം.

പഴമക്കഥകൾ പ്രകാരം, കൂവളം വൃക്ഷം പാർവതി ദേവിയുടെ കഠിന തപസ്സിന്റെ ഫലമായി ഉത്ഭവിച്ച വിശുദ്ധവൃക്ഷമാണ്.

ശിവനെ ലഭിക്കാൻ പാർവതി ദീർഘകാലം തപസ്സ് ചെയ്തപ്പോൾ, അവളുടെ തപസ്സിൽ നിന്നുയർന്ന ശുദ്ധതയാണ് കൂവള വൃക്ഷത്തിൽ പ്രതിഫലിച്ചതെന്നും ഐതീഹ്യം പറയുന്നു.

അതുകൊണ്ടാണ് കൂവളം ശിവന് ഏറ്റവും പ്രിയപ്പെട്ട നിവേദ്യമായി കണക്കാക്കപ്പെടുന്നത്.

മറ്റൊരു ഐതീഹ്യപ്രകാരം, കൂവളം വൃക്ഷത്തിൽ ദേവതകളുടെ സാന്നിധ്യം നിത്യമായി നിലനിൽക്കുന്നതായി വിശ്വസിക്കപ്പെടുന്നു.

വേരിൽ ബ്രഹ്മാവിന്റെയും, തണ്ടിൽ മഹാവിഷ്ണുവിന്റെയും, ഇലകളിൽ ഭഗവാൻ ശിവന്റെയും സാന്നിധ്യം ഉണ്ടെന്നും അതിനാൽ ഒരു കൂവളം ഇല തന്നെ ദേവതാ കൃപയുടെ ചിഹ്നമാണെന്നും പറയപ്പെടുന്നു.

ശിവപുരാണത്തിലെ പ്രശസ്തമായ ഒരു കഥയും ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരിക്കൽ ഒരു വേട്ടക്കാരൻ ശിവരാത്രി രാത്രിയിൽ അറിവില്ലാതെ ശിവലിംഗത്തിനുമുകളിൽ കൂവളത്തിന്റെ ഇലകൾ വീഴ്ത്തി.

അതിന്റെ ഫലമായി അവന് ശി വാനുഗ്രഹം ലഭിക്കുകയും പാപങ്ങളിൽ നിന്നെല്ലാം മോചിതമാകുകയും ചെയ്തു.

ഈ സംഭവത്തെ തുടർന്ന് കൂവളത്തിന്റെ മഹത്വം പുരാണങ്ങളിൽ കൂടുതൽ ഉയർന്നതായി പറയപ്പെടുന്നു. തിരുവാതിരയും ശിവാരാധനയുമായി ബന്ധപ്പെട്ട ദിനമായതിനാൽ ഇതിന്റെ പ്രത്യേകത ഇവിടെ ആഴത്തിൽ പ്രകടമാണ്.

അങ്ങനെ, തിരുവാതിര നാളിൽ കൂവളം സമർപ്പിക്കുന്നത് ശിവഭക്തിയുടെ ശുദ്ധചിഹ്നം, പാർവ്വതിയുടെ തപസ്സിന്റെ ശക്തിയുടെ പ്രതീകം, ത്രിമൂർത്തികളുടെ അനുഗ്രഹം, പാപമോചനത്തിന്റെ പ്രതീകം എന്നി നിലകളിൽ തലമുറകളായി പാലിക്കപ്പെടുന്ന ഒരു പുണ്യാചാരമാണ്.

Similar News