തിരിച്ചറിയണം ഉപ്പിന്റെ ദെയ്‌വീകത
കല്ലുപ്പ് നമുക്ക് ഗണപതി ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിക്കാം .അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ ജീവിതത്തിലെ എല്ലാ സങ്കടങ്ങളും ഉപ്പുപോലെ അലിഞ്ഞു പോകുമെന്നാണ് വിശ്വാസം .
അതുപോലെ ഇത് ശിവക്ഷേത്രത്തിലെ നന്ദി ദേവനും സമർപ്പിക്കാം .
ഒരുപിടി കല്ലുപ്പ് കൈയ്യിലെടുത്തു അത് തലയ്ക്കുമുകളിൽ മൂന്നുതവണ ചുറ്റിയെടുത്തു ശേഷം ആ ഉപ്പ് കടലാസ്സിൽ പൊതിഞ്ഞു കത്തിച്ചു കളയുക .
ഇങ്ങനെ ചെയ്യുമ്പോൾ നമ്മെ ബാധിച്ചിരിക്കുന്ന എല്ലാ കഷ്ടതകളും അകന്ന് പോകുമെന്ന് വിശ്വസിക്കപ്പെടുന്നു .
അതുപോലെതന്നെ ഉപ്പിന് നെഗറ്റീവ് ഊർജ്ജത്തെ നീക്കം ചെയ്യാനുള്ള ശക്തിയുണ്ട് .വെള്ളിയാഴ്ച ദിവസം ഉപ്പ് വാങ്ങുന്നത് വളരെ നല്ലതാണ്
.ഈ ദിവസം ലക്ഷ്മിദേവിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ദുഷ്ടശക്തികളെ അകറ്റുവാനും ഗൃഹത്തിൽ പോസിറ്റീവ് ഊർജ്ജം ലഭിക്കുകയും ചെയ്യും.
കല്ലുപ്പ് നമ്മുടെ വീട്ടിൽ തീരാതെ ശ്രദ്ധിക്കേണ്ടതുണ്ട് .
അങ്ങനെ അത് പൂർണ്ണമായും തീർന്നുപോയാൽ അത് നമ്മുടെ വീട്ടിലെ ദാരിദ്ര്യത്തെ സൂചിപ്പിക്കുന്നതായി വിശ്വസിക്കപ്പെടുന്നു .