ഉദ്ദിഷ്ടഫലസിദ്ധിക്കും തടസ്സങ്ങളും ദുരിതങ്ങൾ നീങ്ങാനും ഹനുമദ് പ്രീതി
മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ തടസ്സങ്ങൾ കൂടാതെ നടന്നു കിട്ടുന്നതിനും ഹനുമാൻ സ്വാമിയുടെ കൃപാകടാക്ഷം ഉത്തമമാണ്. അശുദ്ധിയുള്ളപ്പോൾ ഹനുമദ്ധ്യാനം ചെയ്യരുത്. ശ്രീരാമനെ സ്തുതിച്ചതിനുശേഷമേ ഹനുമാനെ സ്തുതിക്കാവൂ. എങ്കിൽ മാത്രമേ നമ്മൾ ജപിക്കുന്ന മന്ത്രങ്ങൾക്ക് ഫലസിദ്ധിയും ഹനുമദ് പ്രസാദവും ലഭിക്കുകയുള്ളൂ.
ശ്രീരാമധ്യാനം
ധ്യായേദാജാനുബാഹും
ധൃതശരധനുഷം
ബദ്ധപത്മാസനസ്ഥം
പീതം വാസോവസാനം
നവകമലദളസ്പർധി
നേത്രം പ്രസന്നം
വാമാങ്കാരൂഢ സീതാ,
മുഖ കമലവിലോചനം
നീരാദാഭം
നാനാലങ്കാര ദീപ്തം
ദധത മുരുജടാ
മണ്ഡലം രാമചന്ദ്രം
ഭക്തിയോടുകൂടി ഈ ധ്യാനശ്ലോകം ജീപിച്ചതിന് ശേഷം താഴെ കൊടുത്തിരിക്കുന്ന ഹനുമദ് ധ്യാനം ഇരുപത്തൊന്ന് പ്രാവശ്യം ഭക്തിയോടു കൂടി രണ്ടു നേരവും ചൊല്ലുക. ന്യായമായ സർവ്വകാര്യസിദ്ധിയും ഉദ്ദിഷ്ടഫലപ്രാപ്തിയും ഉണ്ടാകും.
ഹനുമദ് ധ്യാനം
ബാലാർക്കായുതതേജസം
ത്രിഭുവന-
പ്രക്ഷോഭകം സുന്ദരം
സുഗ്രീവാദി സമസ്തവാനരഗണൈ:
സംസേവ്യ പാദാംബുജം
നാദേനൈവ
സമസ്തരാക്ഷസഗണാൻ
സന്ത്രാസയന്തം പ്രഭും
ശ്രീമദ്രാമപദാംബുജസ്മൃതിരതം
ധ്യായാമി വാതാത്മജം
മൂലമന്ത്രം
ഓം ഹം ഹനുമതേ നമഃ
പ്രാർത്ഥനാ മന്ത്രം
അസാദ്ധ്യ സാധകസ്വാമിൻ
അസാദ്ധ്യം തവ കിം വദ
രാമദൂത കൃപാസിന്ധോ
മത്കാര്യം സാധയപ്രഭോ