ജീവിതത്തിൽ അനുഭവിച്ച മാനസിക സംഘർഷത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി നടി പാർവതി തിരുവോത്ത്
മാനസികാരോഗ്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി പാർവതി തിരുവോത്ത്.കടുത്ത ഏകാന്തതയിലൂടെയും ആത്മഹത്യാ ചിന്തകളിലൂടേയും താൻ കടന്നു പോയിട്ടുണ്ടെന്നും പാർവതി പറയുന്നു. തെറാപ്പിയെ സൃഷ്ടിച്ചതിന് ദൈവത്തോട് താൻ നന്ദി പറയുകയാണെന്നും പാർവതി പറയുന്നു.
''തെറാപ്പി സൃഷ്ടിച്ചതിന് ദൈവത്തോട് നന്ദി പറയുന്നു.
തെറാപ്പിയോട് ഞാൻ കടപ്പെട്ടിരിക്കുന്നു. പക്ഷെ എന്റെ ഇപ്പോഴത്തെ തെറാപ്പിസ്റ്റിനെ കണ്ടെത്തുന്നത് വരെ ഒരുപാട് മോശം തെറാപ്പിസ്റ്റുകളിലൂടെ കടന്നു പോയിട്ടുണ്ട്.
മാത്രമല്ല, പൊതുജീവിതത്തിൽ ഞാൻ എന്താണെന്ന ഗേസ് ഇല്ലാത്തൊരു തെറാപ്പിസ്റ്റിനെ കണ്ടെത്തുകയും പ്രയാസമായിരുന്നു.
ആദ്യത്തെ തെറാപ്പിസ്റ്റ് വിദേശിയായിരുന്നു.
അവരുടെ സമയത്തിന് അനുസരിച്ച് പുലർച്ചെ ഒരു മണിക്കും രണ്ട് മണിക്കുമായിരുന്നു എന്റെ തെറപ്പി.'' താരം പറയുന്നു.
''തെറപ്പിയിലൂടെ കടന്നു പോവുകയെന്നതും വേദനാജനകമാണ്. കടുത്ത ഏകാന്തത അനുഭവിച്ചിരുന്നു. പല തെറാപ്പിസ്റ്റുകളേയും പരീക്ഷിച്ചു.
ഒന്നും ശരിയായില്ല. എന്നെ സുഖപ്പെടുത്താൻ സാധിക്കില്ലെന്നാണ് കരുതിയത്.
വളരെ ഇരുണ്ട ഘട്ടത്തിലെത്തി.
ആത്മഹത്യാചിന്ത വേറെ തലത്തിലായിരുന്നു. അവസാനത്തെ സംഭവം 2021 ലാണ്. വളരെ അടുത്തതാണത്.'
' താരം പറയുന്നു.ആ സമയത്ത് നടന്ന പല കാര്യങ്ങളും തനിക്ക് ഓർമ പോലുമില്ലെന്നും പാർവതി പറയുന്നുണ്ട്.
''2021 ജനുവരിയും ഫെബ്രുവരിയും എനിക്ക് ഓർമ പോലുമില്ല.
ആ സമയം ബ്ലർ ആണ് എനിക്ക്.
ആ കാലം ഞാൻ ഓർത്തെടുക്കുന്നത് ഫോണിലെ ഗ്യാലറി കാണുമ്പോഴാണ്.
അതല്ലാതെ ആ സമയത്തെക്കുറിച്ച് എനിക്ക് യാതൊരു ഓർമയുമില്ല. ഇപ്പോൾ എനിക്ക് തരത്തിലുള്ള തെറാപ്പിസ്റ്റുകളുണ്ട്.
ഒന്ന് ഇഎംഡിയും, മറ്റൊന്ന് സെക്‌സ് തെറാപ്പിസ്റ്റും'' എന്നാണ് പാർവതി പറയുന്നത്.