ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി;പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി,കണ്ണൂര്‍ റേഞ്ച് ഡിഐജി കെ കാര്‍ത്തിക്
തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റവുമായി സർക്കാർ.ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ ആയ പുട്ട വിമലാദിത്യയെ ഉത്തരമേഖലാ ഐജിയായും കെ കാർത്തിക്കിനെ കണ്ണൂർ റേഞ്ച് ഡിഐജിയായും നിയമിച്ചു .നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്നു. ടി നാരായണനാണ് തൃശൂർ റേഞ്ച് ഡിഐജി. നാരായണനെ നേരത്തെ കണ്ണൂർ ഡിഐജിയായി നിയമിച്ചെങ്കിലും അദ്ദേഹം അസൗകര്യം ഡിജിപിയെ അറിയിച്ചിരുന്നു. സതീഷ് ബിനോയെ ആഭ്യന്തര സുരക്ഷാ വിഭാഗം ഐജിയായി നിയമിച്ചു.
കൊച്ചി ഡിസിപിയായിരുന്ന ഷഹൻഷായെ തിരുവനന്തപുരം ഡിസിപിയായി മാറ്റി നിയമിച്ചു. അരുൺ കെ പവിത്രനാണ് പുതിയ കൊച്ചി ഡിസിപി. ജുവലപ്പടി മഹേഷിനെ വിജിലൻസ് ആന്റ് ആന്റികറപ്ഷൻ ദക്ഷിണമേഖലാ യൂണിറ്റ് എസ്പിയായി നിയമിച്ചു. കോട്ടയം എസി പിയായിരുന്ന ഷാഹുൽ ഹമീദിനെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം എസ്പിയായി മാറ്റി നിയമിച്ചു.പാലക്കാട് മുൻ എസ്പി അജിത് കുമാറിനെ ടെലകോം വിഭാഗത്തിൽ എസ്പിയായി നിയമിച്ചു. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പിയായ എംപി മോഹനചന്ദ്രൻ നായരെ മലപ്പുറം ക്രൈംബ്രാഞ്ച് എസ്പിയായി മാറ്റി നിയമിച്ചു. തിരുവനന്തപുരം കമ്മീഷണറായിരുന്ന കെ കാർത്തികിനെ നേരത്തെ തൃശൂർ റേഞ്ച് ഡിഐജിയായി മാറ്റിയെങ്കിലും അദ്ദേഹം അസൗകര്യം അറിയിക്കുകയായിരുന്നു.