കേരള ബഡ്ജറ്റ് 2026;പുതുയുഗ വികസിത കേരളം
ഗവേണൻസ് വിത്ത് എംപതി കാഴ്ചവച്ച് പുതുയുഗ വികസിത കേരളം ഒരുമിച്ച് സൃഷ്ടിക്കാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
ശ്രീനാരായണ ഗുരുദേവന് ഡൽഹിയിൽ പ്രതിമയും സാംസ്കാരിക കേന്ദ്രവും. ചാലക്കുടിയിൽ പനമ്പിള്ളി ഗോവിന്ദ മോനോൻ സ്മാരകം.
സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ ഡിആർ മുടക്കമില്ലാതെ നൽകും. മെഡിസെപ്പ് പരിഷ്കരിക്കും.
സലിം കുമാറിന് എറണാകുളത്ത് സ്മാരകം നിർമിക്കാൻ 1 കോടി
പൊതുഗതാഗത മേഖലയെ സംരക്ഷിക്കുന്നതിനായി സ്വകാര്യ സ്റ്റേജ് കാര്യേജ് ബസ്സുകള്‍ക്ക് ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവ്. ഓള്‍ ഇന്ത്യ പെര്‍മിറ്റ് നിരക്കും ട്രെയിലര്‍ വാഹനങ്ങളുടെ നികുതി നിരക്കും കുറച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയും കുറച്ചിട്ടുണ്ട്.
വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ അബ്കാരി നിയമം ഭേദഗതി ചെയ്തിരുന്നു. 20 ശതമാനം വരെ വീര്യമുള്ള മദ്യമാണ് ഇതില്‍ പരിഗണിച്ചത്. 10 ശതമാനം വരെ വീര്യമുള്ളവയ്ക്ക് 125 ശതമാനവും 10-20 ശതമാനം വരെ 175 ശതമാനവും നികുതി ഏര്‍പ്പെടുത്തി.
കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് കുടിശ്ശിക ഘട്ടംഘട്ടമായി തീര്‍ക്കും. ആദിവാസികള്‍ക്ക് ചികിത്സാ പദ്ധതി നടപ്പാക്കും. 40 കഴിഞ്ഞവര്‍ക്ക് രോഗ നിര്‍ണയം വേഗത്തിലാക്കാന്‍ പ്രത്യേക സെന്ററുകള്‍ ആരംഭിക്കും. മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പർ സ്പെഷാലിറ്റി ജനറൽ ആശുപത്രിയാക്കും. മലപ്പുറത്ത് കാൻസർ സെന്റർ.
ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളജ്
ആരോഗ്യ മേഖലയ്ക്ക് പ്രഥമ പരിഗണന - 2076 കോടി വകയിരുത്തി. ചികിത്സാച്ചെലവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടും. കാസര്‍കോട്, വയനാട്, മഞ്ചേരി, ഇടുക്കി മെഡിക്കല്‍ കേളജുകളിലെ സൗകര്യം മെച്ചപ്പെടുത്തും. തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളജ് പ്രവര്‍ത്തന ക്ഷമമാക്കും. ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളജ് സ്ഥാപിക്കും. 100 കോടി വകയിരുത്തി. കേരളത്തെ ആരോഗ്യ ടൂറിസത്തിന്റെ ഡെസ്റ്റിനേഷനാക്കി മാറ്റാന്‍ റീച്ച് കേരള പദ്ധതി.
10:25 am, 19 Jun 2026
സ്ത്രീകൾക്കെതിരായ കുറ്റകൃത്യം തടയാൻ മകൾക്കൊപ്പം പദ്ധതി.
10:24 am, 19 Jun 2026
ശബരിമല – ഗുരുവായൂർ – കൊട്ടിയൂർ ക്ഷേത്രങ്ങളെ തിരുപ്പതി മോഡലിൽ വികസിപ്പിക്കും.
10:21 am, 19 Jun 2026
കായിക, യുവജന മേഖലയ്ക്ക് 177 കോടി. കോളജ് ക്യാംപസുകളിലെ കളിസ്ഥലങ്ങള്‍ ഉപയോഗക്ഷമമാക്കും. 2036ലെ ഒളിംപിക്‌സിന് കായിക താരങ്ങളെ യോഗ്യരാക്കാന്‍ വിഷന്‍ 2036 പദ്ധതി നടപ്പാക്കും.
വിദ്യാർഥികളുടെ ഇ ഗ്രാന്റുകൾ സമയബന്ധിതമായി നടപ്പാക്കും.ഭിന്നശേഷിക്കാർക്ക് പൊതു ഇടങ്ങളിൽ റാംപ് അടക്കമുള്ള സൗകര്യങ്ങൾ. അർഹമായ സ്‌പെഷൽ സ്‌കൂളുകൾക്ക് എയ്ഡഡ് പദവി നൽകും.
ജവാഹർലാൽ നെഹ്‌റു സെന്റർ ഫോർ സയന്റിഫിക് ടെംപർ - ശാസ്ത്ര ബോധം വളർത്താനും കേരളത്തെ ആഗോള വിജ്ഞാന ഹബ്ബാക്കി മാറ്റാനുമുള്ള പദ്ധതിക്കായി 25 കോടി വകയിരുത്തി
ടൂറിസം മേഖലയെ വ്യവസമായി പ്രഖ്യാപിക്കാനുള്ള നടപടി സ്വീകരിക്കും. തോട്ടം മേഖലയെ വിനോദസഞ്ചാരത്തിന് അനുകൂലമാക്കുന്ന നിയമഭേദഗതി കൊണ്ടുവരും. തീർഥാടന ടൂറിസം സർക്യൂട്ട് നടപ്പാക്കും.
ഗതാഗത മേഖലയ്ക്ക് 1578.8 കോടി രൂപ വകയിരുത്തി. ഉൾനാടൻ ജല ഗതാഗതം ഉൾപ്പെടെ മെച്ചപ്പെടുത്താൻ പദ്ധതിയൊരുക്കും. റോഡപകടങ്ങൾ കുറയ്ക്കാൻ പ്രത്യേക പദ്ധതി.
പരമ്പരാഗത വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കാൻ ധനസഹായം നൽകും.
വ്യവസായ മേഖലയ്ക്ക് ആകെ വിഹിതം 1115.48 കോടി രൂപ. ചെറുകിട, വൻകിട വ്യവസായങ്ങൾക്കും ധാതു വ്യവസായങ്ങൾക്കും തുക വകയിരുത്തി.
ജലസേചനവും വെള്ളപ്പൊക്ക നിയന്ത്രണവും - ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീരദേശ പരിപാലനത്തിനുമായി 589.39 കോടി രൂപ വകയിരുത്തി. ഇതിൽ 168 കോടി തീരദേശ സംരക്ഷണത്തിനും ബാക്കി ജലസേചന പദ്ധതിക്കുമാണഅ വകയിരുത്തിയത്.
പുനരുപയോഗ ഊർജ മേഖലയിൽ സഹകരണ വകുപ്പിനെ പ്രോത്സാഹിക്കുന്നതിനായി പ്രത്യേക പദ്ധതി
പിന്നാക്ക ജില്ലകളുടെ വികസനത്തിനായി പ്രത്യേക പാക്കേജ്, എൻഡോസൾഫാൻ ബാധിതർക്ക് പ്രത്യേക പാക്കേജ് എന്നിവ പ്രഖ്യാപിച്ചു.
വിലങ്ങാട് പാക്കേജ് -ഉരുൾപൊട്ടലിൽ വിലങ്ങാട് വില്ലേജിലുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേക പാക്കേജ്. ഇതിനായി 5 കോടി വകയിരുത്തി.
ഓൺലൈൻ ഗ്രാമസഭ
ഓൺലൈൻ ഗ്രാമസഭ -ഗ്രാമസഭയിൽ നേരിട്ട് എത്താനാകാത്തവർക്കായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തും.
'ഇനി പുറത്ത് പോകേണ്ടി വരില്ല', കേരളത്തെ ഏഷ്യയുടെ ഭൗതിക തലസ്ഥാനമാക്കും; നോളജ് വാലി സ്ഥാപിക്കുമെന്ന് വി ഡി സതീശൻ
Kerala Budget 2026: ഓരോ കുടുംബത്തിനും ₹25 ലക്ഷത്തിന്റെ ഇൻഷുറൻസ്; കൊച്ചിയിൽ ഫിലിം സിറ്റി
സ്കൂളുകളിൽ പൗൾട്രി ക്ലബ്. ക്ഷീര വികസന മേഖലയ്ക്ക് 102.88 കോടി രൂപ.
മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പ്രതിദിന പാലുൽപാദനം ഒരു കോടി ലീറ്ററാക്കി ഉയർത്തും.
വനം വന്യജീവി സംരക്ഷണത്തിന് 240.80 കോടി രൂപ മാറ്റിവെയ്ക്കും
റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.
പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കും.
പ്രവാസി ഇൻവെസ്റ്റ്മന്റ് ഫണ്ട് രൂപീകരിക്കും.
മലയാളം എഐ സംരംഭം ആരംഭിക്കും, 10 കോടി രൂപ മാറ്റിവെയ്ക്കും
കൊച്ചിയിൽ ഫിലിം സിറ്റി
വാണിജ്യ സംരംഭങ്ങൾക്കായി ഭൂമി പരിവർത്തനം ചെയ്യുന്ന പ്രക്രിയ വേഗത്തിലാക്കും. വലിയ പദ്ധതികൾക്കായി ലാൻഡ് പൂളിങ്. കിൻഫ്രയും ഇൻകലും ഭൂമി ഏറ്റെടുക്കലിന് നേതൃത്വം നൽകും.
കേരള സിൽവർ ഇക്കോണമി - വയോജനങ്ങളുടെ ക്ഷേമത്തിനായുള്ള പ്രത്യേക പദ്ധതികൾ. വയോജന വകുപ്പിനായി 10 കോടി രൂപ വകയിരുത്തി. വയോജന പരിപാലനത്തിനായി കെയർ ഗിവർ പദ്ധതി.
കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി - സ്‌പെഷ്യാലിറ്റി ആശുപത്രികൾ, മെഡിക്കൽ കോളജുകൾ, പരിശീലന കേന്ദ്രങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, ഡയഗ്നോസ്റ്റിക് സെന്ററുകള്, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവയും രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള സൗകര്യവും വികസിപ്പിക്കും. ഇതിനായി 100 കോടി രൂപ വകയിരുത്തി.
വയനാട് ട്രൈബൽ യൂണിവേഴ്‌സിറ്റി
കേരള നോളജ് വാലി -കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കി മാറ്റും. റാങ്കിങ്ങുകളിൽ മുന്നിലുള്ള സർവകലാശാല കേന്ദ്രങ്ങൾ കേരളത്തിൽ എത്തിക്കും. വിദ്യാർഥികൾക്ക് കേരളത്തിൽ തന്നെ അവസരം ഉറപ്പാക്കും. ഇതിനായി 100 കോടി വകയിരുത്തി. വയനാട് ട്രൈബൽ യൂണിവേഴ്‌സിറ്റി സ്ഥാപിക്കും. ഇതിനായി 50 കോടി വകയിരുത്തി.
ഭൂമി ഏറ്റെടുക്കലിന് ഏകജാലക പദ്ധതി
വൺ കേരള കരുതൽ മിഷൻ - മാരക രോഗങ്ങൾക്ക് ചികിത്സ ലഭ്യമാക്കാനുള്ള പദ്ധതി. അർഹരായവർക്ക് ചികിത്സാ സഹായം എത്തിക്കും. ദുർബല വിഭാഗങ്ങൾക്ക് സമയബന്ധിതമായി സാമ്പത്തിക സഹായം. ഒരുകോടി രൂപ ഇതിനായി വകയിരുത്തി.
ചെറുകിട, ഇടത്തരം സംരഭങ്ങൾ ആരംഭിക്കാൻ പ്രത്യേക പദ്ധതി. സംരംഭകർക്ക് സാമ്പത്തിക, സാങ്കേതിക സഹായം ലഭ്യമാക്കും. ഇതിനായി 100 കോടി രൂപ വകയിരുത്തി.
ഇൻവെസ്റ്റ് കേരള സെൽ -കേരളത്തിലേക്ക് പുതിയ നിക്ഷേപകരെ ആകർഷിക്കാനുള്ള പദ്ധതി നടപ്പാക്കും.
വ്യോമയാന മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്തി കേരളത്തിലെ നാല് വിമാനത്താവളങ്ങളേയും പ്രധാന ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റാൻ അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പാക്കും. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 200 കോടി. വിമാന അറ്റകുറ്റപ്പണി, പൈലറ്റ് പരിശീലനം തുടങ്ങിയവയും ഇതിന്റെ ഭാഗമാകും. കൊച്ചി വിമാനത്താവളത്തിന് അനുബന്ധമായി ഗ്ലോബൽ കൺവെൻഷൻ സെന്റർ സ്ഥാപിക്കും.
റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനിറൽസിന് 100 കോടി, സതേൺ കേരള കോറിഡോറിന് 50 കോടി രൂപയും വകയിരുത്തി.
മിഷൻ സമുദ്ര പദ്ധതിക്ക് 400 കോടി
കേരളം പോർട്ട് സിറ്റിയാക്കും. വിഴിഞ്ഞത്ത് കപ്പൽ നിർമാണ കേന്ദ്രം സ്ഥാപിക്കും. തീരദേശത്തുള്ളവർക്ക് ഇത് ഗുണമാകും. കൊല്ലം, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങൾ വികസിപ്പിക്കും. കേരള മാരിടൈം പോളിസി വികസിപ്പിക്കും. മിഷൻ സമുദ്ര പദ്ധതിക്ക് 400 കോടി വകയിരുത്തി. മാരിടൈം മ്യൂസിയത്തിന് 50 കോടി.
സംസ്ഥാനം നേരിടുന്നത് വലിയ സാമ്പത്തിക പ്രതിസന്ധി. കേന്ദ്ര വിഹിതത്തിൽ 20,500 കോടിയുടെ കുറവുണ്ടായി. ശമ്പള പരിഷ്‌കരണം സംസ്ഥാനത്തിന്റെ കടബാധ്യത കൂട്ടുമെന്നും വി ഡി സതീശൻ.
യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ആരംഭിച്ചു. ലക്ഷ്യം പുതുയുഗ കേരളമാണെന്ന് ധനമന്ത്രി കൂടിയായ വി ഡി സതീശൻ ആമുഖ പ്രസംഗത്തിൽ വ്യക്തമാക്കി.
ബജറ്റ് രേഖകൾ കൈമാറി.
ധന വകുപ്പ് ഉദ്യോഗസ്ഥർ ബജറ്റ് രേഖകൾ മുഖ്യമന്ത്രിക്ക് കൈമാറി.
കിഫ്ബി തുടരുമോ?
കിഫ്ബിയിൽ പൊളിച്ചെഴുത്തുണ്ടാകുമോ? വരുമാന വർദ്ധനക്ക് എന്തൊക്കെ പ്രഖ്യാപിക്കും.
ബജറ്റ് അവതരണം ഇന്ന് രാവിലെ 9 മണി മുതൽ
ജനുവരി 29ന് എൽഡിഎഫ് സർക്കാർ അവതരിപ്പിച്ച ബജറ്റ് പുതുക്കിയാകും ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് അവതരിപ്പിക്കുക.
ആർ ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ധനവകുപ്പ് കൈകാര്യം ചെയ്ത് ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രിയായി വിഡി സതീശൻ മാറും.
സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്
വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം അതീവ മോശമാണെന്ന് വിലയിരുത്തി ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ആദ്യ ബജറ്റ്.