ഭാവി കേരളത്തെക്കുറിച്ചുള്ള ചർച്ച ;"കേരള യാത്ര "പോഡ് കാസ്റ്റുമായി രമേശ്‌ചെന്നിത്തല
By : Devina Das
Update: 2026-04-25 08:54 GMT
തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ നടക്കുന്നതിനിടെ രമേശ് ചെന്നിത്തലയെ ജനനായകനായി ചിത്രീകരിച്ചു വീഡിയോ പ്രചരിച്ചിരുന്നു .2005ലെ കോൺഗ്രസ് പിളർപ്പിൽ പാർട്ടിയുടെ രക്ഷകനായത് ചെന്നിത്തലയാണെന്ന് വിഡിയോയിൽ ഓർമ്മിപ്പിക്കുന്നത് . പിന്നാലെ കേരള യാത്ര എന്ന പേരിൽ പോഡ് കാസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് രമേശ് ചെന്നിത്തല . ഇതിനായി പുതിയ യുട്യൂബ് ചാനലും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ഭാവി കേരളത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് പോഡ്കാസ്റ്റ് എന്നാണ് ചെന്നിത്തല വ്യക്തമാക്കിയിരിക്കുന്നത് . തെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി പത്ത് ദിവസം മാത്രം ബാക്കി നിൽക്കെ അധികാരകസേര ഉറപ്പിക്കാനുള്ള നീക്കങ്ങളായാണ് ഇവ വിലയിരുത്തുന്നത്.