വിജയ് ചിത്രം ജന നായകന് തിരിച്ചടി;മദ്രാസ് ഹൈക്കോടതി റിലീസ് അനുമതി നിഷേധിച്ചു

By :  Devina Das
Update: 2026-01-27 08:43 GMT

ചെന്നൈ: വിജയ് ചിത്രം ജന നായകന് തിരിച്ചടി. ചിത്രത്തിന് മദ്രാസ് ഹൈക്കോടതി റിലീസ് അനുമതി നിഷേധിച്ചു. സെൻസർ ബോർഡ് അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിൻറെ നടപടി. സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിട്ട സിംഗിംൾ ബെഞ്ച് ഉത്തരവിനു മുൻപ് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സെൻസർ ബോർഡിന് സാവകാശം നൽകിയില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ്.

സെൻസർ ബോർഡിൻറെ വാദം കൂടി കേട്ട ശേഷം കേസ് സിംഗിൾ ബെഞ്ച് തീർപ്പു കൽപ്പിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

സിബിഎഫ്‌സി പറഞ്ഞ മാറ്റങ്ങൾ മുഴുവൻ വരുത്തിയിട്ടും അകാരണമായി സർട്ടിഫിക്കറ്റ് തടഞ്ഞുവെന്നാണ് സിനിമാ നിർമ്മാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ് കോടതിയെ അറിയിച്ചത്. ജനുവരി ഒൻപത് പൊങ്കൽ റിലീസായായിരുന്നു ചിത്രം തിയറ്ററുകളിൽ എത്തേണ്ടിയിരുന്നത്. എന്നാൽ റിലീസിന് ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെ റിലീസ് മാറ്റുകയും നിമ്മാതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു.

രാഷ്ട്രീയ പ്രവേശനത്തിനിറങ്ങും മുൻപ് വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെയാണ് ജന നായകൻ ഒരുങ്ങിയത്. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Similar News