മലയാളികളുടെ പ്രിയപ്പെട്ട കലാഭവൻ മണിയുടെ ഓർമകൾക്ക് പത്ത് വർഷം ;പൂർത്തിയാകാതെ മണിയുടെ സ്മാരകം

By :  Devina Das
Update: 2026-03-06 09:33 GMT

കലാഭവൻ മണി ഓർമ്മയായിട്ട് പത്ത് വർഷം. പക്ഷെ മലയാളിയെ സംബന്ധിച്ച് മണിയ്ക്ക് മരണം സംഭവിച്ചിട്ടില്ല. സിനിമകളിലൂടേയും പാട്ടുകളിലൂടേയും മലയാളി ഇപ്പോഴും നമുക്കൊപ്പമുണ്ട്. അതേസമയം മണിയ്ക്ക് അർഹമായ ആദരവ് ഇപ്പോഴും ലഭിച്ചിട്ടില്ലെന്നാണ് സംവിധായകൻ വിനായകൻ പറയുന്നത്.മണിയുടെ സ്മാരകം ഇന്നും ഒന്നുമാകാതെ ചാലക്കുടിയിൽ തരിശുഭൂമിയായി കിടക്കുകയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. നേരത്തേയും മണിയുടെ സ്മാരകം പൂർത്തിയാകാതെ തുടരുന്നതിനെതിരെ വിനയൻ രംഗത്തെത്തിയിരുന്നു. എന്തുകൊണ്ടാണ് മണിയെ മറന്നു പോകുന്നതെന്നാണ് വിനായകൻ ചോദിക്കുന്നത്.'കലാഭവൻ മണി ഓർമ്മയായിട്ട് പത്തു വർഷം. മലയാളത്തിന് അഭിമാനമായ മനുഷ്യ സ്‌നേഹിയായ ആ കലാകാരന്റെ സ്മാരകം ഇന്നും ഒന്നുമാകാതെ ചാലക്കുടിയിൽ തരിശു ഭൂമിയായി കിടക്കുന്നു.

എത്രയോ വികസനങ്ങളുടെ, പേരെണ്ണി പറയമ്പോഴും എന്തേ കലാഭവൻ മണിയെ മറന്നു പോകുന്നു. ഓർമ്മപ്പെടുത്താനായി പല പ്രാവശ്യം ഇക്കാര്യം സൂചിപ്പിച്ച് ഞാൻ എഴുതുകയും ബഹു സാംസ്‌കാരിക മന്ത്രിയോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.'' എന്ന് വിനയൻ ഫെയ്‌സ്ബുക്കില് കുറിക്കുന്നു.''ജീവിച്ചിരിക്കുന്ന പല സാംസ്‌കാരിക നായകരും പരിഗണനയ്ക്കായി സർക്കാരിനു ചുറ്റും വട്ടമിട്ടു പറന്ന് കാര്യം നേടുന്നത് നമ്മൾ കണ്ടു. പക്ഷേ മണി മരിച്ചു പോയില്ലേ. സമൂഹത്തിന്റെ അടിത്തട്ടിൽ നിന്നും വന്ന്, ജീവിതത്തിന്റെ പ്രതിസന്ധികൾ എല്ലാം തരണം ചെയ്ത് മലയാളിയെ വിസ്മയിപ്പിച്ച ആ കലാകാരനെ മറന്നു പോകുന്നു എന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണ്'' എന്നും വിനയൻ പറയുന്നു.

Similar News