വിജയ്‌ക്കെതിരെ പുതിയ ഹര്‍ജിയുമായി സംഗീത സ്വര്‍ണലിംഗം
വിജയ്‌യുമായുള്ള വിവാഹ മോചന നടപടികൾ പുരോഗമിക്കവെ വീണ്ടും കോടതിയെ സമീപിച്ച് ഭാര്യ സംഗീത സ്വർണലിംഗം. താൻ ഇപ്പോൾ താമസിക്കുന്ന, തന്നെ വിവാഹം ചെയ്തു കൊണ്ടുവന്ന വീട്ടിൽ തന്നെ തുടർന്നു താമസിക്കാനുള്ള അവകാശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സംഗീത കോടതിയെ സമീപിച്ചിരിക്കുന്നത്.താൻ യുകെ പൗരയാണ്. ഇന്ത്യയിൽ സ്വന്തമായി വീടില്ല. അതിനാൽ ഭർതൃഗൃഹത്തിൽ തന്നെ താമസിക്കാൻ അനുവദിക്കണമെന്നാണ് പരാതിയിൽ സംഗീത പറയുന്നത്. അല്ലാത്തപക്ഷം ബദൽ സംവിധാനം ഒരുക്കണമെന്നും താരപത്‌നി ആവശ്യപ്പെടുന്നുണ്ട്. മാന്യവും നീതിയുക്തവുമായ ജീനാംശം നൽകണമെന്നും ഹർജിയിൽ പറയുന്നുണ്ട്.താൻ കോടതിയെ സമീപിച്ചാൽ ഭർതൃവീട്ടിൽ താമസിക്കാൻ അനുവദിക്കില്ലെന്ന് വിജയ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയിൽ സംഗീത ചൂണ്ടിക്കാണിക്കുന്നുണ്ട്.
അതിനാൽ നിയമനടപടി പൂർത്തിയാകുന്നത് വരെ തനിക്ക് താമസ സൗകര്യം നഷ്ടമാകാതിരിക്കാൻ ഇടക്കാല ഉത്തരവ് ഉണ്ടാകണമെന്ന് സംഗീത അഭ്യർത്ഥിച്ചു.വിവാഹ മോചന വാർത്തകൾക്കിടെ വിജയ് നടി തൃഷയ്‌ക്കൊപ്പം വിവാഹ ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെയാണ് സംഗീതയുടെ നീക്കം. കഴിഞ്ഞ ദിവസം നടന്ന നിർമാതാവ് കൽപ്പാത്തി സുരേഷിന്റെ മകന്റെ വിവാഹത്തിനാണ് വിജയ് തൃഷയ്‌ക്കൊപ്പം എത്തിയത്. ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ വിജയ്‌യും തൃഷയും വന്നതും മടങ്ങിയതും ഒരേ വണ്ടിയിലായിരുന്നു.