സൽമാൻ ഖാന്റെ പിതാവും പ്രശസ്ത തിരക്കഥാകൃത്തുമായ സലിം ഖാൻ ആശുപത്രിയിൽ

By :  Devina Das
Update: 2026-02-17 10:13 GMT

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ പിതാവും പ്രശസ്ത തിരക്കഥാകൃത്തുമായ സലിം ഖാൻ (90) ആശുപത്രിയിൽ. മുംബൈ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലാണ് സലിം ഖാനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുറച്ചു ദിവസങ്ങളായി ചികിത്സയുടെ ഭാ​ഗമായി സലിം ഖാനെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നുവെന്നും ചൊവ്വാഴ്ച രാവിലെ അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി എന്നുമാണ് പുറത്തുവരുന്ന വിവരം.

ഇന്ന് രാവിലെ സൽമാൻ ഖാനും മകൾ അൽവിര ഖാൻ, മരുമകൻ അതുൽ അഗ്നിഹോത്രി, ചെറുമകൻ അയാൻ അഗ്നിഹോത്രി എന്നിവർ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. സലിം ഖാന്റെ ആരോ​ഗ്യാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ജാവേദ് അക്തറിനൊപ്പം ഷോലെ, ഹാത്തി മേരെ സാത്തി, സഞ്ജീർ, മിസ്റ്റർ ഇന്ത്യ തുടങ്ങിയ ഐക്കണിക് സിനിമകൾക്ക് തിരക്കഥയൊരുക്കിയാണ് സലിം ഖാൻ ശ്രദ്ധ നേടിയത്.

Similar News