കമല്‍ഹാസന്‍ നിര്‍മിക്കുന്ന രജനികാന്ത് ചിത്രം തലൈവര്‍ 173 ഒരുക്കുന്നത് സിബി ചക്രവർത്തി;അഭ്യൂഹങ്ങൾക്ക് വിരാമം

By :  Devina Das
Update: 2026-01-04 08:51 GMT

പ്രേക്ഷകർ വളരെവലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് തലൈവർ 173.

കമൽഹാസൻ നിർമിക്കുന്ന രജനികാന്ത് ചിത്രം എന്ന നിലയിൽ ആരാധകർക്കിടയിൽ വലിയ ഹൈപ്പ് തന്നെ സിനിമയ്ക്കുണ്ട്.

അതേസമയം ഈ സിനിമ സംവിധാനം ചെയ്യുന്നത് ആരായിരിക്കും എന്നുള്ളതിൽ വലിയ ആശങ്ക തന്നെ നിലനിൽക്കുകയായിരുന്നു .

സംവിധായകൻ സുന്ദർ സി സംവിധാനം ചെയ്യാനിരുന്നെങ്കിലും അദ്ദേഹം പിന്നീട് ഈ ചിത്രത്തിൽ നിന്നും പിന്മാറി .

പകരം ലോകേഷ് കനകരാജിന്റെയും ധനുഷിന്റേയും പേരുകൾ പുറത്തുവന്നിരുന്നു .

എന്നാൽ എല്ലാ അഭ്യൂഹങ്ങളേയും കാറ്റിൽപ്പറത്തിക്കൊണ്ട് തീർത്തും അപ്രതീക്ഷിതമായൊരു പേര് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

തലൈവർ 173 സംവിധാനം ചെയ്യുക സിബി ചക്രവർത്തിയായിരിക്കും. നേരത്തെ സൂപ്പർ ഹിറ്റായ ഡോൺ സിനിമയുടെ സംവിധായകനാണ് സിബി.

ശിവകാർത്തികേയൻ നായകനായ ചിത്രം ബോക്‌സ് ഓഫീസിൽ ചിരിമഴ തീർത്ത സിനിമയായിരുന്നു.

2027 പൊങ്കൽ റിലീസായി കണക്കാക്കുന്ന തലൈവർ 173യുടെ സംഗീതം അനിരുദ്ധാണ്.

പുതിയ അപ്പ്‌ഡേറ്റ് വന്നതോടെ ആരാധകർ ആവേശത്തിലാണ്.അതേസമയം സിബിയ്ക്ക് ഇത്ര വലിയൊരു സിനിമയുടെ സമ്മർദ്ധം താങ്ങാനാകുമോ എന്നും ചിലർ സംശയിക്കുന്നുണ്ട്.

കമൽഹാസനും ആർ മഹേന്ദ്രനുമാണ് ചിത്രം നിർമിക്കുന്നത്.

റെഡ് ജയന്റ് മൂവീസാണ് സിനിമയുടെ വിതരണം.

എവെരി ഹീറോ ഹാസ് എ ഫാമിലി എന്ന ക്യാപ്ഷനോടെയാണ് സിനിമയുടെ പ്രഖ്യാപനം.

Similar News