വിജയ് ദേവരകൊണ്ടയ്ക്കും രശ്മിക മന്ദാനയ്ക്കും വിവാഹ മംഗളാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

By :  Devina Das
Update: 2026-02-26 09:53 GMT

വിജയ് ദേവരകൊണ്ടയ്ക്കും രശ്മിക മന്ദാനയ്ക്കും വിവാഹ മംഗളാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചടങ്ങിലേക്കുള്ള ക്ഷണത്തിന് നന്ദി പറഞ്ഞു കൊണ്ട് മോദി വിജയ് ദേവരകൊണ്ടയുടെ മാതാപിതാക്കൾക്ക് അയച്ച കത്തിലാണ് താരങ്ങൾക്ക് വിവാഹാശംസകൾ നേർന്നത്. വിജയ്‌യുടെ മാതാപിതാക്കളായ മാധവിയേയും ഗോവർധൻ റാവു ദേവരകൊണ്ടയേയും അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്ത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് വിജയ്- രശ്മിക വിവാഹത്തിലേക്ക് ക്ഷണിച്ചതിൽ സന്തോഷമുണ്ട്. സന്തോഷകരവും മംഗളകരവുമായ അവസരത്തിൽ ദേവരകൊണ്ട- മന്ദാന കുടുംബത്തിന് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും', പ്രധാനമന്ത്രി കുറിച്ചു. 'വിജയ്‌യുടേയും രശ്മികയുടേയും ജീവിതത്തിലെ മനോഹരമായ പുതിയ അധ്യായത്തിന്റെ തുടക്കമാണിത്.ഏഴ് ചുവടുകൾ ഒന്നിച്ചുവെക്കുമ്പോൾ ജീവിതകാലം മുഴുവൻ സുഹൃത്തുക്കളായി തീരുന്നുവെന്ന ഉദാത്തചിന്ത ഉൾക്കൊണ്ടു കൊണ്ട് ദമ്പതികൾ ജീവിതം തുടങ്ങട്ടെ.

സ്‌നേഹവും അടുപ്പവും കൊണ്ട് ദൈവികമായി എഴുതപ്പെട്ട ജീവിതത്തിന്റെ അധ്യായം വെള്ളിത്തരയിൽ അവർ സൃഷ്ടിച്ച മാന്ത്രികതയെ മറികടക്കുമെന്നതിൽ സംശയമില്ല', അദ്ദേഹം പറഞ്ഞു. 'വരും ദിവസങ്ങളും മാസങ്ങളും വർഷങ്ങളും അവരുടെ സ്വപ്‌നങ്ങളാലും അവയുടെ സഫലീകരണത്താലും നിറയട്ടെ.പരസ്പരം തിരിച്ചറിഞ്ഞ് സ്‌നേഹത്തോടെ ഉത്തരവാദിത്തങ്ങൾ പങ്കുവെക്കാനും, പോരായ്മകളെ സ്വീകരിക്കാനും, ശക്തികളിൽനിന്ന് പഠിക്കാനും, യഥാർഥ പങ്കാളികളായി ജീവിതത്തിലുടനീളം യാത്ര ചെയ്യാനും അവർക്ക് കഴിയട്ടെ. ഈ സുപ്രധാന അവസരത്തിൽ ദമ്പതിമാർക്കും കുടുംബങ്ങൾക്കും എന്റെ അനുഗ്രഹങ്ങളും ആശംസകളും', മോദി കൂട്ടിച്ചേർത്തു.

Similar News